യു.എസിൽ വിമാനാപകടം: 'ടാഴ്സൺ' നടൻ ഉൾപെടെ ഏഴു മരണം
text_fieldsവാഷിങ്ടൺ: യു.എസിലെ ടെന്നസി തടാകത്തിൽ വിമാനം വീണ് ടാഴ്സൺ ടി.വി പരമ്പരയിലെ നടൻ ഉൾപെടെ ഏഴു പേർ മരിച്ചു. ക്രിസ്റ്റ്യൻ ഡയറ്റ് ഗുരുവും പ്രശസ്ത റെംനന്‍റ് ഫെലോഷിപ് ചർച്ച് സ്ഥാപക നേതാവുമായ ഗ്വൻ ഷാംബ്ലിൻ ലാറ, അവരുടെ ഭർത്താവും ടി.വി പരമ്പരയായ 'ടാഴ്സൺ: ദ എപിക് അഡ്വഞ്ചേഴ്സി'ൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ ജോ ലാറയും ഇതേ സഭയുടെ ഭാഗമായ മറ്റു അഞ്ചു പേരുമാണ് മരിച്ചത്.
ശരീര ഭാരം കുറച്ച് ദൈവവിശ്വാസം ഉയർത്താൻ പ്രത്യേക ഭക്ഷണ ക്രമം നിർദേശിച്ച് ജനപ്രിയയായിരുന്നു ഗ്വൻ ഷാംബ്ലിൻ. 'വെയ് ഡൗൺ ഡയറ്റ്' എന്ന പേരിലായിരുന്നു ഇവരുടെ ഭക്ഷണ ക്രമം അറിയപ്പെട്ടിരുന്നു.
േഫ്ലാറിഡയിലെ പാം ബീച്ച് വിമാനത്താവളം ലക്ഷ്യമിട്ട് പറന്ന കൊച്ചുയാത്ര വിമാനമായ സെസ്ന 501 ആണ് തകർന്നത്. യാത്രികരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.