ബാല ലൈംഗിക പീഡനം നടത്തിയ പുരോഹിതരുടെ പട്ടിക പുറത്തുവിട്ട് കൊളംബിയൻ കാത്തലിക് ചർച്ച്
text_fieldsകൊളംബിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതൻമാരുടെ പട്ടിക പുറത്തുവിട്ട് കൊളംബിയൻ കാത്തലിക് ചർച്ച്. 1995-2019 കാലങ്ങളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതരുടെ പട്ടികയാണ് പുറത്തുവിട്ടത്.
കുറഞ്ഞ കാലത്തേക്കെങ്കിലും പുരോഹിതവൃത്തിയിൽ നിന്ന് ഇവരിൽ ചിലരെ പുറത്താക്കിയിരുന്നു. എന്നാൽ ശിക്ഷ കാലം കഴിഞ്ഞ് വീണ്ടും അവർ പദവികളിൽ തിരിച്ചെത്തിയെന്നും ഇതെ കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകൻ ജുവാൻ പാബ്ലോ ബാരിയേൻറാസ് പറയുന്നു. കൊളംബിയൻ കത്തോലിക്ക ചർച്ചിലെ പീഡനാരോപിതരായ പുരോഹിതൻമാരുടെ പട്ടിക പുറത്തുവിടണമെന്നും അദ്ദേഹം ജഡ്ജിമാരോട് അഭ്യർഥിച്ചിരുന്നു. സത്യം മറച്ചു വെക്കാതെ സുതാര്യമായാണ് സഭ പ്രവർത്തിക്കുന്നത് എന്ന് കാണിക്കാനാണ് ഇവരുടെ പേരുകൾ പുറത്തുവിടുന്നതെന്ന് ആർച്ച് ബിഷപ്പ് മോൺസിഗ്നർ റികാർഡോ ടൊബോൺ വ്യക്തമാക്കി.
പുരോഹിതരുടെ ബാല ലൈംഗിക പീഡനം സംബന്ധിച്ച് 2019 ൽ ബാരിയേൻറാസ് ഒരു പുസ്തകവും(ലെറ്റ് ദ ചിൽഡ്രൻ കം ടു മീ) പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സഭ നിയമനടപടി സ്വീകരിച്ചിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. കൊളംബിയയിൽ ബാല ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് ആറു പുരോഹിതരെങ്കിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.