അമേരിക്കയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് 10,000 ഡോളർ പിഴ
text_fieldsകലിഫോർണിയ: അമേരിക്കയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച പള്ളികൾക്ക് വൻ തുക പിഴ ഈടാക്കി കോടതി. ഓക്‌ക്ലിഫ് ഗോഡ് സ്പീക്ക് കാൽവറി ചാപ്പൽ ഉൾപ്പെടെ രണ്ടു ചർച്ചുകൾ കോവിഡ് പ്രൊട്ടോകോൾ ലംഘിച്ച് ആരാധന നടത്തിയതിനു വൻ തുക പിഴ ഈടാക്കാൻ കോടതി ഉത്തരവിട്ടു.
പള്ളിക്കകത്തും പുറത്തും പ്രോട്ടോകോൾ ലംഘനം നടന്നതായി കോടതി ചൂണ്ടിക്കാട്ടി.
സാൻറാക്ലാര നോർത്ത് വാലി ബാപ്റ്റിസ്റ്റ് ചർച്ച് 10000 ഡോളർ ഫൈൻ ( ഏകദേശം 7,39,074 രൂപ) നൽകണമെന്ന് സാൻറാക്ലാര കൗണ്ടി ചർച്ച് അധികൃതരെ അറിയിച്ചു. ഞായറാഴ്ച രാവിലെ നടന്ന ശുശ്രൂഷക്ക് 5000 ഡോളറും വൈകിട്ടത്തെ ആരാധനക്ക് 5000 ഡോളറും ഉൾപ്പെടെ 10000 ഡോളറാണ് ഫൈൻ നിശ്ചയിച്ചിരിക്കുന്നത്.
ഓക്‌ക്ലിഫ് ഗോഡ് സ്പീക്ക് കാൽവറി ചാപ്പൽ ചർച്ചിനകത്ത് സർവീസ് നടത്തിയത് 3000 ഡോളറും തുടർന്ന് ഓരോ സർവീസിനും 500 ഡോളർ വീതവും നൽകണമെന്ന് കാലിഫോർണിയ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
നോർത്ത് വാലി ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ജാക്ക് ട്രയ്ബർ ഫൈൻ അടക്കണമെന്ന ഉത്തരവിനെതിരെ ശക്തമായി പ്രതികരിച്ചു. ചർച്ചിലെ അംഗങ്ങൾക്ക് ആത്മീയ പരിപോഷണം നൽകുക എന്നതാണ് എൻെറ ഉത്തരവാദിത്വം. ശാരീരിക സുരക്ഷിതത്വ നേതാക്കൾ ആത്മീയ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. പള്ളികൾ അടച്ചിടുന്നത് ആത്മഹത്യയും കുടുംബ കലഹങ്ങളും വർധിപ്പിക്കുന്നതിനു കാരണമാകും.
ലഹരി മരുന്നു ഉപയോഗവും വർധിക്കുന്നതിനിടയാകുമെന്നും പാസ്റ്റർ പറഞ്ഞു. ആരാധന നടത്തിയതിന് എന്നെ അറസ്റ്റ് ചെയ്താലും എനിക്ക് പരിഭവമില്ല. എനിക്ക് ദൈവിക വചനം പ്രസംഗിക്കണം. അതേസമയം ചർച്ചുകൾ നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചർച്ചുകൾക്കകത്തും പുറത്തും എങ്ങനെ ആരാധന നടത്തണമെന്ന് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കൗണ്ടി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.