സർക്കസ് പ്രദർശനത്തിനിടെ സിംഹം പരിശീകനെ ആക്രമിച്ചു; വിഡിയോ വൈറൽ
text_fieldsമോസ്കോ: എത്രതന്നെ പരിശീലനം നൽകി മെരുക്കിയെടുത്തതാണെന്ന് പറഞ്ഞാലും സർക്കസ് തമ്പുകളിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള അഭ്യാസങ്ങൾ അത്യന്തം അപകടം പിടിച്ച പ്രവർത്തിയാണെന്ന് പറയാതിരിക്കാനാകില്ല. ചെറുതായി ഒന്ന് പിഴച്ചാൽ അത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം.
അത്തരത്തിൽ ഒരു അനുഭവത്തിനാണ് റഷ്യയിലെ സർക്കസ് കൂടാരത്തിൽ വെച്ച് ശനിയാഴ്ച സംഭവിച്ചത്. റഷ്യയിലെ നോവോസിബിർസ്ക് മേഖലയിൽ സർക്കസ് അഭ്യാസ പ്രകടനത്തിനിടെ ഒരു പെൺ സിംഹം പരിശീലകനെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട കാണികൾ പരിഭ്രാന്തരായി വേദി വിട്ട് ഓടി. പരിക്കേറ്റ മാക്സിം ഓർലോവ് എന്ന് പരിശീലകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗ എന്ന സിംഹമാണ് ഇയാളെ ആക്രമിച്ചത്.
വേഗ, സാന്ത എന്ന് പേരായ സിംഹങ്ങൾ ആണ് ആദ്യം സർക്കസ് കൂടാരത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് എത്തുന്നതാണ് വൈറൽ വിഡിയോയിൽ ആദ്യം കാണാനാകുക. ഇരുവരും ആദ്യം തറയിൽ കിടന്ന് ചെറുതായി കലഹിക്കും. ഓർലോവ് എത്തുന്നതോടെ വേഗ കയറി ആക്രമിക്കുകയായിരുന്നു. ഓർലോവിെൻറ കാലിലാണ് വേഗ കടിക്കാൻ നോക്കുന്നത്. രക്ഷപ്പെടാനുള്ള അദ്ദേഹത്തിെൻറ ആദ്യ ശ്രമം വിജയിച്ചുവെങ്കിലും വേഗ വീണ്ടും ആക്രമണവുമായെത്തി.
സർക്കസിലെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ രക്ഷപെട്ടെങ്കിലും പരിക്കേറ്റ ഓർലോവിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'വേഗയ്ക്ക് അഞ്ച് വയസ് പ്രായമുണ്ട്. കുട്ടിക്കാലം മുതൽക്ക് തന്നെ അനുസരണയില്ലാത്ത സ്വഭാവമാണ്. ഇത്തരം സംഭവം വളരെ അപൂർവമാണ്, പക്ഷേ മൃഗങ്ങൾ മൃഗങ്ങളാണെല്ലോ. ഒരു ചെറിയ സിംഹക്കുട്ടിയെ തരാൻ ഞങ്ങൾ മൃഗശാല അധികൃതരോട് സംസാരിക്കും' -ഓർലോവ് പറഞ്ഞു. മഹാമാരിക്കാലമായതിനാൽ മതിയായ പരിശീലനം നടത്താതെയാണ് സർക്കസ് അധികൃതർ പ്രദർശനം സംഘടിപ്പിച്ചതെന്ന് ഓർലേവ് കുറ്റപ്പെടുത്തി.
വീഡിയോ വൈറലായതിന് പിന്നാലെ സർക്കസുകളിൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നു. റഷ്യയിൽ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.