ട്രംപ് അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി; കത്തിക്കുത്തും സംഘർഷവും
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും പ്രസിഡൻറുമായ ഡോണൾഡ് ട്രംപിെൻറ പരാജയം അംഗീകരിക്കാതെ അനുകൂലികൾ. ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച് ആേഘാഷവുമായി അനുകൂലികൾ തെരുവിൽ ഇറങ്ങുകയായിരുന്നു. വാഷിങ്ടണിൽ കൊടികളും ബാനറുകളുമായി എത്തിയശേഷം പ്രവർത്തകർ തടിച്ചുകൂടുകയും തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ഉന്നയിക്കുകയും ചെയ്തു. ട്രംപിന് അഭിവാദ്യം അർപ്പിച്ചായിരുന്നു ആഘോഷം. ന്യൂയോർക്ക്, പെൻസൽവേനിയ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തകർ ഒത്തുചേർന്നു.
എന്നാൽ, ട്രംപിനെ എതിർക്കുന്നവർ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചതായും തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും ട്രംപ് പരാജയപ്പെട്ടെന്നും മുദ്രാവാക്യം മുഴക്കിയതോടെ ചെറുതും വലുതുമായ സംഘർഷം ഉടലെടുക്കുകയായിരുന്നു.
ചിലയിടങ്ങളിൽ ഇരുകൂട്ടരും പരസ്പരം അശ്ലീല ആഗ്യം കാണിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. എന്നാൽ ചിലയിടങ്ങളിൽ കല്ലും ബോട്ടിലുകളുമുപയോഗിച്ച് പരസ്പരം എറിയുകയും അക്രമവുമായിരുന്നു. സംഘർഷത്തിനിടെ ഒരാൾക്ക് പിറകിൽനിന്ന് കത്തിക്കുത്ത് ഏൽക്കുകയും ചെയ്തു. അയാളുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇരുവശത്തെയും നിരവധിപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 10ഓളം പേരെ അറസ്റ്റ് ചെയ്തു. നാലുപേരെ തോക്ക് ദുരുപയോഗം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
ട്രംപിനെ എതിർക്കുന്നവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവന്ന തൊപ്പിയും കൊടിയും കൈക്കലാക്കിയ ശേഷം തീയിട്ട് നശിപ്പിച്ചു. സംഘർഷം കനത്തതോടെ ചിലയിടങ്ങളിൽ ട്രംപിനെ എതിർക്കുന്നവർക്ക് നേരെ പൊലീസ് കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കാത്ത ട്രംപിന് പിന്തുണയുമായി അനുയായികൾ രംഗത്തെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പിെൻറ തുടക്കം മുതൽ ബൈഡെൻറ വിജയം അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണമാണ് ട്രംപ് പക്ഷത്തിേൻറത്. വോട്ടെണ്ണൽ വൈകാനുണ്ടായ കാരണം ഡെമോക്രാറ്റുകൾ കൃത്രിമം നടത്തുന്നതിനാലാണെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ ട്രംപിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രംപിേൻറത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
േജാർജിയ കൂടി പിടിച്ചെടുത്തതോടെ ബൈഡെൻറ ഇലക്ടറൽ വോട്ടുകളുടെ എണ്ണം 306 ആയി. ട്രംപിന് 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാനായത്. അടുത്ത ജനുവരിയിൽ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.