സ്വീഡനിൽ വീണ്ടും ഖുർആൻ കത്തിക്കൽ; സംഘർഷം, 15 പേർ അറസ്റ്റിൽ
text_fieldsസ്റ്റോക്ഹോം: സ്വീഡനിൽ വീണ്ടും ഖുർആൻ കത്തിക്കൽ പ്രതിഷേധവും സംഘർഷവും. ഇസ്ലാം വിരുദ്ധ പ്രവർത്തകൻ സൽവാൻ മോമിക ഞായറാഴ്ച വൈകീട്ട് ഖുർആൻ പരസ്യമായി കത്തിച്ചതോടെയാണ് തുടക്കം. പൊലീസ് സംരക്ഷണത്തിൽ ഖുർആൻ കത്തിക്കുന്നത് തടയാൻ നൂറോളം പേരെത്തി.
സംഘർഷത്തെ തുടർന്ന് 15 പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ മുതൽ വിവിധയിടങ്ങളിൽ ഇതിനെതിരെ പ്രതിഷേധമുണ്ടായി. കഴിഞ്ഞ മാസങ്ങളിലും സ്വീഡൻ, ഡെന്മാർക് എന്നിവിടങ്ങളിൽ തീവ്ര വലതുപക്ഷ കക്ഷികൾ ഖുർആൻ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇത് വിവിധ മുസ്ലിം രാജ്യങ്ങളിൽ പ്രതിഷേധത്തിന് കാരണമായി. ഡെന്മാർക് മതഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് വിലക്കി നിയമനിർമാണത്തിന് തയാറായി. മതനിന്ദ കുറ്റകരമാക്കുന്ന നിയമങ്ങൾ സ്വീഡൻ 1970ൽ ഉപേക്ഷിച്ചതാണ്. ഇത് പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർനിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.