മരിച്ചത് 220 പേർ; യൂറോപിനെ മുക്കിയ ഈ മഴപ്പെയ്ത്ത് മനുഷ്യനിർമിതമെന്ന് ഗവേഷകർ
text_fieldsലണ്ടൻ: സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത മഴയിൽ നിരവധി മേഖലകൾ ദിവസങ്ങളോളം പ്രളയത്തിൽ കുരുങ്ങിയത് യൂറോപിനുണ്ടാക്കിയ ആധി ചെറുതല്ല. ജർമനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ 220 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചില പ്രദേശങ്ങളിൽ വെള്ളം കൊണ്ടുപോയ പലരെയും കണ്ടെത്താൻ പോലുമായിട്ടില്ല. പശ്ചിമ യൂറോപിൽ സമാന സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യത ഒമ്പത് ഇരട്ടി കൂടുതലാണെന്നാണ് ഗവേഷകരുടെ പുതിയ വെളിപ്പെടുത്തൽ.
മനുഷ്യ നിർമിതമായ ആഗോള താപനം മഴപെയ്യുന്നതിന്‍റെ തോത് 19 ശതമാനം വരെ തീവ്രത കൂട്ടി. ജർമനിയെയും ബെൽജിയത്തെയും മുൾമുനയിൽ നിർത്തിയ പ്രളയം ഇനിയും സംഭവിക്കുമെന്നതിന്‍റെ മുന്നറിയിപ്പാണെന്നും ഗവേഷകർ പറയുന്നു. പലയിടത്തും ആളുകളെയുമായി വീടുകൾ ഒന്നാകെ ഒഴുകിപ്പോകുകയായിരുന്നു. റെയിൽവേ ലൈനുകൾ തകർന്നും വൈദ്യുതി മുറിഞ്ഞും പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഒന്നുരണ്ട് ദിവസത്തിനിടെ ഇരച്ചെത്തിയ മഴവെള്ളമാണ് വൻപ്രളയമായി രൂപം പ്രാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.