Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുന്നിൽ ബൈഡൻ തന്നെ;...

മുന്നിൽ ബൈഡൻ തന്നെ; ​​ട്രംപിന്​ പ്രതീക്ഷ വെളുത്തവർഗക്കാരിൽ -സർവേ

text_fields
bookmark_border
മുന്നിൽ ബൈഡൻ തന്നെ; ​​ട്രംപിന്​ പ്രതീക്ഷ വെളുത്തവർഗക്കാരിൽ -സർവേ
cancel

ന്യൂയോർക്ക്​: നവംബർ മൂന്നിന്​ നടക്കുന്ന അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ വംശജരിൽ ഭൂരിപക്ഷം ഡമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡനെ തുണക്കു​േമ്പാൾ, ഡോണൾഡ്​ ട്രംപിനെ പിന്തുണക്കുന്നവരിൽ ഭൂരിപക്ഷമുള്ളത്​ വെള്ളക്കാരാണെന്ന്​​ പ്രമുഖ ഓൺലൈൻ സർവേ. അതേസമയം, വെള്ളക്കാരുടെ പിന്തുണയിൽ ട്രംപിന്​ നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നും സർവേ പറയുന്നു.

71000 പേരിൽ നടത്തിയ 'കോ ഒാപറേറ്റിവ്​ ഇലക്​ഷൻ സ്​റ്റഡി' സർവേയിൽ ആകെ 51 ശതമാനം പേർ ബൈഡനെ തുണക്കു​േമ്പാൾ 43 ശതമാനമാണ്​ ട്രംപിനുള്ള പിന്തുണ. 18 -44 വയസ്സിനിടയിലുള്ളവരിൽ ഭൂരിപക്ഷവും ബൈഡനൊപ്പവും 65നു മുകളിലുള്ളവരിൽ 53 ശതമാനം ട്രംപിനൊപ്പവുമാണ്​.

ഏഷ്യൻ അമേരിക്കക്കാരിൽ 65 ശതമാനം ബൈഡനെ തുണക്കു​േമ്പാൾ 28 ശതമാനം മാത്രമാണ്​ ട്രംപിനെ അനുകൂലിക്കുന്നത്​. കറുത്ത വർഗക്കാരിൽ 86 ശതമാനമാണ്​ ബൈഡനൊപ്പമുള്ളത്​. ട്രംപിനത്​ ഒമ്പതു ശതമാനം മാത്രം. ലാറ്റിൻ വംശജരിലും ബൈഡനുതന്നെ മേൽക്കൈ (ബൈഡൻ-59, ട്രംപ്​-35). വനിതകളിൽ ഭൂരിഭാഗവും ബൈഡനെ തന്നെയാണ്​ തുണക്കു​ന്നത്​ (ബൈഡൻ- 55, ട്രംപ്​-39).

വെള്ളക്കാരിലാണ്​ ട്രംപിന്​ നേരിയ മേൽക്കൈ ഉള്ളത്​. ഇവരിൽ 49 ശതമാനത്തി​െൻറ പിന്തുണയാണ്​ നിലവിലെ പ്രസിഡൻറിനുള്ളത്​. പിന്നിലാണെങ്കിലും 45 ശതമാനം പേർ ബൈഡനെ തുണക്കുന്നു. അതേസമയം, ആകെ പുരുഷ വോട്ടർമാരിൽ 48 ശതമാനം പേർ ട്രംപാണ്​ ശരിയെന്ന്​ പറയു​േമ്പാൾ ബൈഡനെ അനുകൂലിക്കുന്നവർ 47 ശതമാനമാണ്​. ​

കോളജിൽ പോകാത്തവരിൽ ട്രംപിനും ബിരുദമുള്ളവരിൽ ബൈഡനുമാണ്​ മുൻതൂക്കം. തൊഴിൽരഹിതരും ഡമോക്രാറ്റുകൾക്കൊപ്പമാണ്​. ഹാർവാഡ്​ സർവകലാശാല വിദഗ്​ധരുടെ നേതൃത്വത്തിൽ 2006 മുതൽ നടന്നുവരുന്ന സർവേയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenDonald Trump
Next Story