1991ലെ ഇറാഖ് അധിനിവേശത്തിേൻറ ശിൽപിയും യു.എസ് മുൻ വിദേശകാര്യ സെക്രട്ടറിയുമായ കോളിൻ പവൽ അന്തരിച്ചു
text_fieldsവാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന കോളിൻ പവൽ കോവിഡിനെ തുടർന്ന് അന്തരിച്ചു. ഇറാഖ് യുദ്ധത്തിെൻറ ശിൽപിയായി അറിയപ്പെടുന്ന പവലിന് 84 വയസ്സായിരുന്നു. 1989ൽ യു.എസ് സേനകളുെട ചുമതലയുള്ള ജോയൻറ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനായി സ്ഥാനമേറ്റ കോളിൻ പവൽ ആ പദവിയിലെത്തിയ ആദ്യത്തെ കറുത്തവർഗക്കാരനായിരുന്നു. ഫേസ്ബുക്കിലൂടെയാണ് പവലിെൻറ കുടുംബം മരണവാർത്ത പുറത്തുവിട്ടത്. രണ്ടു ഡോസ് വാക്സിനും അദ്ദേഹം സ്വീകരിച്ചിരുന്നതായും കുടുംബം അറിയിച്ചു.
വിയറ്റ്നാം യുദ്ധത്തിൽ സൈനികനായി പെങ്കടുത്ത കോളിൻ പവൽ പാനമ അധിനിവേശത്തിേൻറയും 1991ലെ ഇറാഖ് അധിനിവേശത്തിേൻറയും ശിൽപിയായാണ് അറിയപ്പെട്ടത്. ഇറാഖിനെതിരായ സഖ്യസേനയുടെ വിജയത്തിനു േശഷം ജനപ്രീതി കുതിച്ചുയർന്ന പവൽ യു.എസ് പ്രസിഡൻറ് ആയേക്കും എന്നുപോലും കരുതിയതാണ്. എന്നാൽ, സദ്ദാം ഹുസൈൻ കൂട്ടനശീകരണ ആയുധങ്ങൾ സമാഹരിച്ചിരിക്കുന്നു എന്ന തെറ്റായ വിവരം നൽകിയാണ് ഇറാഖിനെ ആക്രമിച്ചതെന്ന് 2003ൽ യു.എൻ സുരക്ഷാ സമിതി നടത്തിയ രൂക്ഷ വിമർശനത്തെ തുടർന്ന് ആ അവസരം നഷ്ടമാവുകയായിരുന്നു. തനിക്ക് ലഭിച്ചത് തെറ്റായ വിവരമായിരുന്നുവെന്ന് പവൽ പിന്നീട് തുറന്നുപറഞ്ഞു.
േജാർജ് ഡബ്ലിയു ബുഷ് ഭരണത്തിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന പവൽ അഭിപ്രായ ഭിന്നതയെ തുടർന്ന് തൽസ്ഥാനം രാജിവെക്കുകയായിരുന്നു. റിപ്പബ്ലിക്കനായിരുന്ന കോളിൻ പവൽ 2008ൽ ബറാക്ക് ഒബാമയെ പ്രസിഡൻറ് സ്ഥാനത്തേക്ക് പിന്തുണച്ചത് അദ്ദേഹത്തിെൻറ രാഷ്ട്രീയ നിലപാടിലെ ചുവടുമാറ്റമായിരുന്നു. മുൻ പ്രസിഡൻറ് ജോർജ് ബുഷും പത്നി ലോറ ബുഷും പവലിെൻറ നിര്യാണത്തിൽ അനുശോചിച്ചു. രണ്ടു തവണ താൻ പ്രസിഡൻറായതിനു പിന്നിൽ പവലിെൻറ പങ്ക് നിർണായകമായിരുന്നുവെന്ന് ബുഷ് അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.