മാഫിയ തലവൻ ഒടോനീലിനെ കൊളംബിയ യു.എസിലേക്ക് നാടു കടത്തി
text_fieldsബഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്മാരിലൊരാളായ ഡെയ്റോ അന്റോണിയോ ഉസുഗ (50) എന്ന ഒട്ടോനീലിനെ യു.എസിലേക്ക് നാടുകടത്തി. കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയ തലവൻ എന്നാണ് ഡ്യൂക്ക് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കൊളംബിയയിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഉസുഗയെ പ്രത്യേക സൈനിക നീക്കത്തിലൂടെ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. കൊളംബിയൻ പൊലീസിന്റെയും ഇൻറർപോൾ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഉസുഗയെ വിമാനത്തിൽ യു.എസിലെത്തിച്ചത്.
അഞ്ച് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ കനത്തസുരക്ഷയിലാണ് ഇയാളെ ബൊഗോട്ടയിലെ ജയിലിൽനിന്ന് സൈനിക വിമാനത്താവളത്തിലെത്തിച്ചത്. കൊളംബിയയിലെ ഗൾഫ് ക്ലാൻ എന്ന മയക്കുമരുന്നു സംഘത്തിന്റെ തലവനായിരുന്നു ഉസുഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.