നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് ഗുസ്താവോ പെട്രോ: ‘കുഞ്ഞുങ്ങളുടെ മേൽ ബോംബിട്ടാൽ ഹീറോ ആകില്ല, ചരിത്രം നിന്നെ വംശഹത്യക്കാരനായി രേഖപ്പെടുത്തും’
text_fieldsബാഗോട്ട: ഗസ്സയിൽ വംശഹത്യക്ക് നേതൃത്വം നൽകുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോ. നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ലെന്നും ചരിത്രം നിന്നെ വംശഹത്യക്കാരനായി രേഖപ്പെടുത്തുമെന്നും അദ്ദേഹം എക്സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
‘മിസ്റ്റർ നെതന്യാഹു, ചരിത്രം നിന്നെ വംശഹത്യക്കാരനായി അടയാളപ്പെടുത്തും. ആയിരക്കണക്കിന് നിരപരാധികളായ കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല. യൂറോപ്പിൽ ദശലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയവരെ (നാസികൾ) പോലെയാണ് നിങ്ങൾ. വംശഹത്യക്കാരൻ, അവർ ഏത് മതക്കാരനായാലും മതമില്ലാത്തവനായാലും, വംശഹത്യക്കാരൻ തന്നെയാണ്. കൂട്ടക്കൊല അവസാനിപ്പിക്കാനെങ്കിലും ശ്രമിക്കൂ’ -എന്നാണ് ഗുസ്താവോ പെട്രോ എഴുതിയത്.
നേരത്തെ, ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ഗുസ്താവോ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ, ഹമാസിനെ പിന്തുണക്കുന്ന ആൻറി സെമറ്റിക് ആണ് ഗുസ്താവോ പെട്രോ എന്ന് നെതന്യാഹു ആരോപിച്ചിരുന്നു. ഇട്വീറ്റിന് മറുപടിയായാണ് പെട്രോ നെതന്യാഹുവിനെതിരെ വീണ്ടും രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.