കൊളംബിയയിലെ ലഹരി മാഫിയ തലവൻ പിടിയിൽ
text_fieldsബൊഗാട്ട: വർഷങ്ങളായി കൊളംബിയൻ സുരക്ഷ ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ ലഹരി മാഫിയ തലവൻ ഒട്ടോണിയേൽ പിടിയിൽ. ലാറ്റിനമേരിക്കയിൽ തന്നെ കുപ്രസിദ്ധിയാർജിച്ച ഗൾഫ് ക്ലാൻ എന്ന സായുധ ലഹരി കടത്തു സംഘത്തിന്‍റെ പിടികിട്ടാപുള്ളിയായ തലവനാണിയാൾ. പനാമ തീരത്തു നിന്നാണ് പിടികൂടിയതെന്നാണ് വിവരം. ഡാരിയോ അേന്റാണിയോ ഉസുഗ എന്നാണ് ഇയാളുെട മുഴുവൻ പേര്.
Watch the moment Colombian drug lord Dairo Antonio Úsuga, also known as Otoniel, is led away by armed forces after his arrest following more than a decade on the run https://t.co/SQB8yZKbAt pic.twitter.com/Rj0s5u77Fd
— ITV News (@itvnews) October 24, 2021
ലഹരി വേട്ടക്കെതിരായ പോരാട്ടത്തിലെ നിർണായക ചുവടുവെപ്പാണ് മാഫിയ തലവനെ പിടികൂടിയതെന്ന് പ്രസിഡന്‍റ് ഡ്യൂക്യൂ മാർക്വസ് ട്വീറ്റ് ചെയ്തു.ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളിലും യു.എസിലും ഇയാളുടെ നേതൃത്വത്തിൽ വ്യാപകമായി ലഹരി വസ്തുക്കൾ വിതരണം ചെയ്തിരുന്നു.
They capture the main drug lord in Colombia: The most wanted drug trafficker in Colombia, Dairo Antonio Úsuga (alias 'Otoniel'), for whom the United States offered a reward of five million dollars, was captured by Colombian authorities, the government reported this Saturday . pic.twitter.com/x2PEHoZINo
— worldnews24u (@worldnews24u) October 24, 2021
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു മില്ല്യൺ ഡോളർ അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നു.
Columbia's most-wanted drug lord, Otoniel, captured by armed forces https://t.co/vw42ljhilJ
— Guardian World (@guardianworld) October 24, 2021
ഒട്ടോണിയലിന്റെ സഹോദരൻ യുവാൻ ഡി ഡിയോസിനെ 2012ൽ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. പിന്നീടാണ് 'ഗ്ലൾഫ് ക്ലാൻ' മാഫിയ സംഘത്തിന്‍റെ അമരത്തിലേക്ക് ഒട്ടോണിയൽ കടന്നുവരുന്നത്. രാജ്യത്തെ 300 മുൻസിപാലിറ്റിയിൽ പ്രത്യക്ഷമായ വേരോട്ടമുള്ള സംഘമാക്കി ഒേട്ടാണിയൽ ഈ ഗാങ്ങിനെ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.