കസേര കൈയിൽ പിടിച്ച്, നാക്ക് പുറത്ത് കാട്ടി നാടകീയമായി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെൻറിന് പുറത്തേക്ക്
text_fieldsകാനഡ: പ്രധാന മന്ത്രി പദവിയിൽ നിന്ന് രാജിവച്ച ശേഷം നാടകീയമായി പാർലമെന്റിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ജസ്റ്റിൻ ട്രൂഡോയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കസേരയും കയിൽ പിടിച്ച് നാക്ക് പുറത്തേക്ക് തള്ളി പാർലമന്റെിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കനേഡിയൻ പാർലമെന്റിൻറെ പാരമ്പര്യമനുസരിച്ച് നിയമ സഭാംങ്ങൾക്ക് പദവിയൊഴിഞ്ഞ് പുറത്തു പോകുമ്പോൾ അവരുടെ കസേര കൂടി ഒപ്പം കൊണ്ടു പോകാൻ അനുവാദമുണ്ട്. വരാനിരിക്കുന്ന മറ്റൊരു തിരഞ്ഞെടുപ്പിൻറെ സൂചനയാവാം ട്രൂഡോയുടെ ഈ പ്രവൃത്തിയെന്ന് ടൊറാന്റോ സണ്ണിൻറെ പൊളിറ്റിക്കൽ കോളമിസ്റ്റായ ബ്രയാൻ ലില്ലി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.
എന്തായാലും ട്രൂഡോയുടെ തമാശ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി കാഴ്ചക്കാരാണുള്ളത്. ലിബറൽ ലീഡർഷിപ്പ് കൺവെൻഷനിലെ തൻറെ വിടവാങ്ങൽ പ്രസംഗത്തിൽ പാർട്ടിയുടെ നേട്ടങ്ങൾ ട്രൂഡോ എടുത്തു പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ മധ്യ വർഗത്തിനുവേണ്ടി താൻ ചെയ്ത പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ അദ്ദേഹം കാനഡയ്ക്കു വേണ്ടി പോരാടാൻ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
കാനഡയിലെ ജീവിതച്ചെലവുകൾ വർധിക്കുന്നതിനെതിരെ നിരന്തരം വിമർശനങ്ങൾ നേരിടുന്നതിനിടെ ജനുവരി ആറിനാണ് ട്രൂഡോ രാജി വയ്ക്കുന്നത്. ട്രൂഡോയുടെ പിൻഗാമിയായ മാർക്ക് കാർനി ഞായറാഴ്ച ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.