രാമനവമി അക്രമങ്ങളിൽ ആശങ്ക അറിയിച്ച ഒ.ഐ.സിയെ വിമർശിച്ച് ഇന്ത്യ
text_fields
ന്യൂഡൽഹി: ഇന്ത്യയിൽ രാമനവമി ആഘോഷച്ചോടനുബന്ധിച്ച് മുസ് ലിംകൾക്കെതിരേ നടന്ന അക്രമത്തിൽ ആശങ്ക രേഖപ്പെട്ടുത്തിയ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) നെ വിമർശിച്ച് ഇന്ത്യ. ഇത് അവരുടെ വർഗീയ ചിന്താഗതിയുടെയും ഇന്ത്യാ വിരുദ്ധ അജണ്ടയുടെയും ഉദാഹരണമാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
രാമനവമി ആഘോഷത്തിനിടെ പല സംസ്ഥാനങ്ങളിലും മുസ്ലീം സമുദായം ആക്രമിക്കപ്പെട്ടു എന്ന് ആരോപിക്കുന്ന ഒ.ഐ.സി ഇന്ത്യ വിരുദ്ധ ശക്തികളുടെ പ്രചാരണങ്ങൾ ഏറ്റുപിടിച്ച് അതിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
രാമനവമി ഘോഷയാത്രയ്ക്കിടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ് ലിം സമുദായത്തിനെതിരേ നടന്ന അക്രമങ്ങളിൽ ഒ.ഐ.സി കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. മാർച്ച് 31ന് ബീഹാർ ഷെരീഫിൽ ജനക്കൂട്ടം ഒരു മദ്രസ കത്തിച്ച സംഭവം "ഇസ്ലാമോഫോബിയ" യുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച രാമനവമി സമയത്ത് ബംഗാൾ, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.