റഷ്യയുമായി സംഘർഷം: സിറിയയിലേക്ക് കൂടുതൽ അമേരിക്കൻ സേന
text_fieldsദമാസ്കസ്: സിറിയയിൽ റഷ്യൻ സേനയുമായി തുടർച്ചയായി സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ അമേരിക്കൻ സൈനികരെയും സൈനിക വാഹനങ്ങളും വിന്യസിച്ചു. വടക്കുകിഴക്കൻ സിറിയയിലേക്ക് നൂറു സൈനികരെയും ആറ് ബ്രാഡ്ലി ൈഫറ്റിങ് വാഹനങ്ങളെയുമാണ് നിയോഗിച്ചതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക വിന്യാസമെന്ന് യു.എസ് നേവി ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു. കുവൈത്തിൽ നിന്ന് കവചിത വാഹനങ്ങൾക്ക് ഒപ്പം റഡാറും വിന്യസിച്ചിട്ടുണ്ട്. അതേസമയം, യു.എസ് നേവി മേധാവി റഷ്യയെ പേരെടുത്ത് കുറ്റപ്പെടുത്താതെയാണ് സൈനിക വിന്യാസം പ്രഖ്യാപിച്ചത്.
അതേസമയം, പേര് വെളിപ്പെടുത്താത്ത മറ്റൊരു അമേരിക്കൻ ഉദ്യോഗസ്ഥൻ റഷ്യ സംഘർഷം ഉണ്ടാക്കുകയാണെന്ന് വ്യക്തമാക്കി. റഷ്യയോ മറ്റേതെങ്കിലും രാജ്യമോ സുരക്ഷിതമല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ മാർഗങ്ങൾ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് അവസാനം റഷ്യൻ സേനയുമായുണ്ടായ സംഘർഷത്തിൽ ഏഴ് അമേരിക്കൻ സൈനികർക്ക് പരിേക്കറ്റിരുന്നു. നിരവധി ചെറുസംഘർഷങ്ങളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.