Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅങ്ങനെ പൂച്ചക്കും...

അങ്ങനെ പൂച്ചക്കും കിട്ടി ഡോക്ടറേറ്റ്!; വെർമോണ്ട് സർവകലാശാലയാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്

text_fields
bookmark_border
അങ്ങനെ പൂച്ചക്കും കിട്ടി ഡോക്ടറേറ്റ്!; വെർമോണ്ട് സർവകലാശാലയാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്
cancel

കാസിൽടൺ: അങ്ങനെ പൂച്ചക്കും​ ഡോക്ടറേറ്റ് കിട്ടിയിരിക്കുകയാണ്. കളിയല്ലിത്, യു.എസിലെ കാസിൽടണിലുള്ള വെർമോണ്ട് സർവകലാശാലയാണ് ഓണററി ഡോക്ടറേറ്റ് നൽകിയത്. കഴിഞ്ഞ നാല് വർഷമായി യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് താമസിക്കുന്ന ‘മാക്സ്’ എന്ന് വിളിക്കുന്ന സുന്ദരൻ പൂച്ചക്കാണ് ‘ഡോക്ടർ ഓഫ് ലിറ്റർ-അച്വർ’ എന്ന ഓണററി ബിരുദം ലഭിച്ചത്.

വെർമോണ്ട് സർവകലാശാലയിലെ പതിവ് സന്ദർശകനാണ് മാക്സ്. വിദ്യാർഥികളോടും അധ്യാപകരോടും മാന്യമായ പെരുമാറ്റം. ഇത്, അവനെ ​അവിടുത്തെ പ്രിയപ്പെട്ടവനാക്കി. അങ്ങനെ എല്ലാവരുടെയും സ്നേഹലാളകൾ ഏ​റ്റുവാങ്ങി.

താരമായതിനാൽ മിക്കപ്പോഴും സെൽഫിക്ക് നിന്നുകൊടുക്കേണ്ടിവരും. ഈ കാമ്പസിൽ നാലുവർഷമായി പതിവ് സന്ദർശകനാണ് മാക്സ്. എന്നാൽ, ഇന്നലെ മുതൽ ഡോ. മാക്സ് ഡോ ആയാണറിയപ്പെടുക. മനുഷ്യരുമായുള്ള സൗഹൃദത്തിനും സാമൂഹിക ഇടപഴകലിനുമാണ് പൂച്ചക്ക് ഡോക്ടറേറ്റെന്ന് അധികൃതർ പറയുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honorary doctorateVermont university
News Summary - Congratulations Dr. Max! Vermont university awards honorary doctorate to cute feline; here's why
Next Story