കോപ് 28 ഉച്ചകോടി അജണ്ടകൾക്ക് അന്തിമരൂപമായി
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ (കോപ് 28) അജണ്ടകൾക്ക് അന്തിമ രൂപമായി. ലോകം ഉറ്റുനോക്കുന്ന നവംബറിലെ ലോക സമ്മേളനത്തിന്റെ പ്രതിദിന അജണ്ട കോപ് 28 നിയുക്ത പ്രസിഡൻറും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിർ ഉച്ചകോടിയുടെ പ്രതിനിധികൾക്ക് അയച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ചേർന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അജണ്ടകൾക്ക് അംഗീകാരമായത്.
ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30ന് ആരംഭിക്കുന്ന ഉച്ചകോടിയുടെ ആദ്യ രണ്ടു ദിവസങ്ങൾ ലോക നേതാക്കളുടെ കാലാവസ്ഥ നടപടികളുടെ പ്രഖ്യാപനങ്ങളാണ് നടക്കുക. ഡിസംബർ മൂന്നു മുതലുള്ള ദിവസങ്ങളില ഓരോ ദിവസവും ഓരോ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ അരങ്ങേറുക. ഡിസംബർ മൂന്നിന് ‘ആരോഗ്യം’ എന്ന വിയത്തിലാണ് സംവാദങ്ങൾ നടക്കുക.
ആദ്യമായാണ് കാലാവസ്ഥ ഉച്ചകോടിയിൽ ഈ വിഷയം ചർച്ചയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.