യു.എസിലെ കൊളറാഡോയിൽ വെടിവെപ്പ്; പൊലീസുകാരൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
text_fieldsകൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ നടന്ന വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബോൾഡൻ നഗരത്തിലെ കിങ് ഷോപ്പേഴ്സ് എന്ന പലച്ചരക്ക് കടയിലാണ് വെടിവെപ്പ് നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാലിന് പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെ കൊളറാഡോ സർവകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ വടക്ക്-പടിഞ്ഞാറ് ഡെൻവറിലാണ് ദാരുണ സംഭവം നടന്നത്. ആയുധധാരിയായ അക്രമി കടയുടെ മുമ്പിൽ കൂടിനിന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കോവിഡ് വാക്സിൻ സ്വീകരിക്കാൻ പ്രദേശവാസികൾ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ സ്ഥലത്ത് നിന്ന് ചിതറിയോടി. വെടിവെപ്പിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അറ്റ്ലാന്‍റയിലെ മസാജിങ് പാർലറിലുണ്ടായ വെടിവെപ്പിൽ എട്ട് ഏഷ്യൻ വംശജർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.