ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കില്ല; യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ പുതിയ കരാർ
text_fieldsദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ദുബൈയിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ പുതിയ കരാറിന് ധാരണയായി. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെടുന്ന കരാറിനാണ് ധാരണയിലെത്തിയത്.
വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള താപനിലയിൽ നിന്ന് 1.5 ഡിഗ്രി സെൽഷ്യസായി താപനില ഉയരുന്നത് തടയാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് ഉച്ചകോടി വിലയിരുത്തി. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു. ദശലക്ഷക്കണക്കിന് ജീവൻ ഇത് അപകടത്തിലാക്കുന്നു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം തടയാൻ ഒരു രാജ്യങ്ങളും സമ്മതിച്ചിട്ടില്ല. ഏതാണ്ട് 200 ഓളം രാജ്യങ്ങളാണ് കരാറിനെ പിന്തുണച്ചത്.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് കരാറെന്നാണ് പൊതു അഭിപ്രായം. ചില രാജ്യങ്ങൾ ഘട്ടംഘട്ടമായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുമെന്നാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.