കൊതുകിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് പഠനം
text_fieldsവാഷിങ്ടൺ: കൊതുകുകൾ വഴി കോവിഡ് മഹാമാരിക്ക് കാരണമാകുന്ന നോവൽ കൊറോണ വൈറസ് പകരില്ലെന്ന് പഠനത്തിൽ കണ്ടെത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നിനം കൊതുകുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
277 കൊതുകുകളിൽ കൊറോണ വൈറസിനെ കുത്തിവെക്കുകയും രണ്ടു മണിക്കൂറിനുശേഷം സാമ്പ്ൾ പരിശോധിക്കുകയും ചെയ്തപ്പോൾ വൈറസ് കണ്ടെത്തി. 24 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയിൽ കൊതുകുകൾക്ക് കൊറോണ വൈറസ് പകർത്താനാകില്ലെന്ന് കണ്ടെത്തിയതായും ഗവേഷകരായ അമേരിക്കയിലെ കാൻസസ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി വ്യക്തമാക്കി.
മനുഷ്യനിലേക്ക് കൊറോണ വൈറസ് പകർത്താൻ കൊതുകുകൾക്കാകില്ലെന്ന് അസന്ദിഗ്ധമായി തെളിയിക്കാൻ സാധിച്ചതായി ഗവേഷകരിൽ ഒരാളായ സ്റ്റീഫൻ ഹിഗ്സ് പറഞ്ഞു. നോവൽ കൊറോണ വൈറസിെൻറ ഉറവിടമോ വാഹകരോ കൊതുകല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.