കൊറോണ വൈറസിെൻറ ഉത്ഭവം വുഹാനിലെ ലാബിൽ, തെളിവുണ്ടെന്ന് ചൈനീസ് ഗവേഷക
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വികസിപ്പിച്ചത് വുഹാനിലെ ലാബിൽ നിന്നാണെന്നും ഇതിന് തെളിവുണ്ടെന്നും ചൈനീസ് ഗവേഷക. ചൈനീസ് സർക്കാറിെൻറ ഉടമസ്ഥതയിലുളള ലാബിൽ നിന്നാണ് കൊറോണ വൈറസിെൻറ ഉത്ഭവം. വുഹാനിലെ മത്സ്യമാർക്കറ്റാണ് വൈറസ് ബാധയുടെ ഉത്ഭവമെന്ന ധാരണ തെറ്റാണെന്നും ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യെൻ പുറത്തിറക്കിയ യുട്യൂബ് വിഡിയോയിൽ പറയുന്നതായി ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു.
കൊറോണ വൈറസിൻറെ ഉത്ഭവം സംബന്ധിച്ച രഹസ്യം അറിയാവുന്നതിൽ തനിക്ക് ചൈനയിൽ സുരക്ഷ പ്രശ്നം നേരിട്ടതായും അതിനാൽ യു.എസിലേക്ക് പോന്നതായും ബ്രിട്ടീഡ് ടോക് ഷോ ആയ ലൂസ് വിമണിൽ പങ്കെടുത്ത് ലീ പറഞ്ഞു.
ഹോങ്കോങ്ങിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വൈറോളജിസ്റ്റായ ലീ കൊറോണ വൈറസിെൻ ഉത്ഭവത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡിസംബർ 31ൽ വൈറസിെനക്കുറിച്ച് പഠിക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ മുതിർന്ന ഗേവഷകർ പിന്നീട് അവ ഒതുക്കിതീർത്തു. കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ കണ്ടുപിടിത്തം സംബന്ധിച്ച് പുറത്തു പറയരുതെന്നും നിർേദശിച്ചതായും പറയുന്നു.
കൊറോണ വൈറസിെൻറ ഉത്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന് തെളിയിക്കുന്ന എല്ലാ പഠനറിപ്പോർട്ടും കൈവശമുണ്ട്. ശാസ്ത്രം അറിയാത സാധാരണക്കാർക്ക് പോലും മനസിലാകുന്ന രീതിയിൽ അവ പ്രസിദ്ധീകരിക്കും. നിങ്ങൾക്ക് അത് പരിശോധിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും െചയ്യാം -അവർ പറഞ്ഞു.
ചൈനീസ് അധികൃതർ പിന്നീട് തെൻറ കൈയിലുള്ള രേഖകളെല്ലാം നശിപ്പിച്ചു. പിന്നീട് തന്നെകുറിച്ച് അപവാദപ്രചരണം നടത്താൻ ചിലരെ നിയമിച്ചതായും ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.