കോവിഡ് മരണനിരക്ക് കൂടുതൽ; പ്രായമേറുന്തോറും അപകട സാധ്യത കൂടുതൽ
text_fieldsവാഷിങ്ടൺ: കോവിഡ് മരണനിരക്ക് ഏപ്രിലിനെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞതായി പഠനം. യൂനിവേഴ്സിറ്റ് ഓഫ് വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനാണ് പഠനം നടത്തിയത്.
യു.എസിൽ നിലവിൽ കോവിഡ് മരണനിരക്ക് 0.6 ശതമാനമാണ്. എന്നാൽ കോവിഡ് പടർന്നുപിടിച്ചതിെൻറ തുടക്കത്തിൽ 0.9 ശതമാനമായിരുന്നുവെന്ന് ഡയറക്ടർ ഡോ. ക്രിസ്റ്റഫർ മുറെ റോയിട്ടേർസിനോട് പറഞ്ഞു.
രോഗികളെ പരിചരിക്കുന്നതിെൻറ മികച്ച മാർഗങ്ങൾ ഡോക്ടർമാർ ഇതിനോടകം സ്വീകരിച്ചു. വിവിധ മാർഗങ്ങളിലൂടെ ഗുരുതര രോഗികളുടെയും ജീവൻ രക്ഷിച്ചു.
കോവിഡ് മഹാമാരിയുടെ യഥാർഥ ആഴം മനസിലാക്കാൻ നിരീക്ഷകർ ബുദ്ധിമുട്ടിയിരുന്നു. പോസിറ്റിവിറ്റി നിരക്ക്, മരണനിരക്ക് തുടങ്ങിയ വ്യത്യസ്ത രീതിയിലായിരുന്നു. രോഗം സ്ഥിരീകരിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നതും ആശയ കുഴപ്പം സൃഷ്ടിച്ചു. പ്രായമായവർക്കാണ് യുവാക്കളെ അപേക്ഷിച്ച് കൂടുതൽ കോവിഡ് മരണസാധ്യത.
കോവിഡ് മരണനിരക്കും പ്രായവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നു. ഓരോ വയസ് കൂടുന്തോറും മരണസാധ്യതയിൽ ഒമ്പതുശതമാനം വർധനയുണ്ടാകുന്നതായും മുറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.