കൊറോണ വൈറസ്: ബ്രിട്ടൻ വകഭേദം 30 ശതമാനം കൂടുതൽ മാരകം
text_fieldsലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ കൊറോണ വകഭേദം 30 ശതമാനം കൂടുതൽ മാരകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എന്നാൽ, ഫൈസറിെൻറയും ഓക്സ്ഫഡിെൻറയും കോവിഡ് വാക്സിനുകൾ ഇതിനു ഫലപ്രദമാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ കെൻറിലാണ് കൊറോണ വൈറസിെൻറ വകഭേദം കണ്ടെത്തിയത്.
ബ്രിട്ടനിലും അയർലൻഡിലും ഇപ്പോൾ കോവിഡ് പോസിറ്റിവാകുന്നവരിൽ ഭൂരിഭാഗം പേരിലും പുതിയ വൈറസാണ് കാണുന്നത്. 50 രാജ്യങ്ങളിലേക്ക് ഇതു പടർന്നിട്ടുണ്ട്. ഈ വൈറസ് ബാധിച്ചവരിൽ മരണനിരക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ 30 ശതമാനം കൂടുതലാണെന്ന് ബ്രിട്ടീഷ് മുഖ്യശാസ്ത്രഉപദേശകൻ പാട്രിക് വാലൻസ് പറഞ്ഞു.
അതേസമയം, വാക്സിൻ സ്വീകരിച്ചവർക്ക് പ്രതിരോധശേഷി കൈവരിക്കാൻ 20 ദിവസം വേണ്ടിവരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് െഡപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ പ്രഫ. ജൊനാഥൻ വാൻടം അറിയിച്ചു. ഈ സമയത്ത് വാക്സിൻ സ്വീകരിച്ചവരിൽനിന്നുതന്നെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.