കോവിഡ് ഭീതിക്കും ഇസ്രായേൽ പീഡനത്തിനും ഇടയിൽ ഫലസ്തീൻ തടവുകാർ
text_fieldsറാമല്ല: ഇന്ന് ഏപ്രിൽ 17. ഇസ്രായേൽ ജയിലുകളിലെ ഫലസ്തീനി രാഷ്ട്രീയ തടവുകാർക്ക് ലോകം ആദരവും െഎക്യദാർഡ്യവും പ്രഖ്യാപിക്കുന്ന ദിനം. 1974 മുതലാണ് ഈദിവസം തടവുകാരുടെ ദിനമായി പലസ്തീൻ നാഷണൽ കൗൺസിൽ അംഗീകരിച്ചത്. എന്നാൽ ലോകം തങ്ങൾക്ക് ആദരമർപ്പിക്കുേമ്പാൾ, കോവിഡ് ഭീതിക്കും ജയിൽ പീഡനത്തിനും മധ്യേ കഴിയുകയാണ് ഇസ്രായേലിലെ ഫലസ്തീൻ തടവുകാർ.
സ്ത്രീകളും കുട്ടികളുമടക്കം 10 ലക്ഷം ഫലസ്തീനികളെയാണ് വിവിധ കാലങ്ങളിലായി ഇസ്രായേൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഫലസ്തീൻ സർക്കാറിെൻറ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,700 പേരാണ് തടവിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ തടവുജീവിതം തുടർച്ചയായ 20 വർഷം പിന്നിട്ടു. ഏതാനും പേരെ കഴിഞ്ഞ ദിവസം വിട്ടയിച്ചിരുന്നു. മുഴുവൻ അന്താരാഷ്ട്ര, മാനുഷിക ഉടമ്പടികളും ലംഘിക്കുന്ന ഇസ്രായേൽ ജയിലുകൾക്കുള്ളിൽ തടവുകാർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തൽകൂടിയാണ് ഈ ദിനാചരണം.
ഇപ്പോൾ കോവിഡിെൻറ പശ്ചാത്തിലത്തിൽ ഇവരുടെ ജീവൻ ഏറെ അപകടത്തിലാണെന്ന് ഫലസ്തീൻ സെൻറർ ഫോർ ഹ്യൂമൻ റൈറ്റ്സ് (പി.സി.എച്ച്.ആർ) ചൂണ്ടിക്കാണിക്കുന്നു. മതിയായ ആരോഗ്യ പരിരക്ഷ തടവുകാർക്ക് അനുവദിക്കുന്നില്ല. മനുഷ്യത്വരഹിതവും ക്രൂരവുമായ തടങ്കലാണ് നടപ്പാക്കുന്നതെന്നും ഇവർ ആരോപിക്കുന്നത്. ആേരാഗ്യ പ്രവർത്തകരുടെ സന്ദർശനം പോലും വിലക്കുന്നു. അന്താരാഷ്ട്ര സംഘടനകളുടെയും അന്വേഷണ സമിതികളുടെയും പ്രതിനിധികൾക്ക് തടവുകാരെ സന്ദർശിക്കാൻ അനുവാദമില്ല. മാനസികവും ശാരീരികവുമായ പീഡനം, ഏകാന്തതടവ് എന്നിവക്കുപുറമേ, അന്യായമായ സൈനിക ഉത്തരവുകളും തീരുമാനങ്ങളും തടവുകാർക്കുമേൽ അടിച്ചേൽപിക്കുന്നതായും പി.സി.എച്ച്.ആർ റിപ്പോർട്ട് ചെയ്യുന്നു. ഫലസ്തീനിലെ ഫത്തഹ്-ഹമാസ് ഭിന്നത രൂക്ഷമായതതോടെ തടവുകാരുടെ മോചനത്തിന് ഇപ്പോൾ പഴയതുപോലെ സമ്മർദങ്ങളോ പ്രതിഷേധങ്ങളോ ഉയരുന്നുമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.