മോഡേണ കോവിഡ് വാക്സിൻ പരീക്ഷണം നടത്തിയവരിൽ പാർശ്വഫലങ്ങൾ
text_fieldsന്യൂഡൽഹി: മോഡേണ കോവിഡ് വാക്സിൻ പരീക്ഷണം നടത്തിയവരിൽ പാർശ്വഫലങ്ങളുണ്ടായെന്ന് റിപ്പോർട്ട്. യൂനിവേഴ്സിറ്റി നോർത്ത് കരോളിനയിൽ നടത്തിയ പരീക്ഷണത്തിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. പരീക്ഷണത്തിന് ശേഷം വളണ്ടിയർമാർക്ക് ക്ഷീണവും പനിയും ശരീരവേദനയും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
പരീക്ഷണത്തിനുണ്ടായിരുന്ന വളണ്ടിയർമാരിലൊരാൾ ഫോക്സ് ന്യൂസിനോടാണ് വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം, പരീക്ഷണഘട്ടത്തിലുണ്ടാവുന്ന ചെറിയ പനിയും ക്ഷീണവും കാര്യമാക്കേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. വാക്സിെൻറ ക്ലിനിക്കൽ പരീക്ഷണമാണ് നടക്കുന്നത്. പൂർണമായ രീതിയിൽ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുേമ്പാൾ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
നേരത്തെ പഫിസർ വാക്സിൻ 90 ശതമാനവും വിജയകരമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇനി മോഡേണ വാക്സിെൻറ പരീക്ഷണഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 30,000 പേരിൽ വാക്സിെൻറ അവസാനഘട്ട പരീക്ഷണമാണ് നടത്തുന്നത്. റഷ്യയുടെ കോവിഡ് വാക്സിെൻറ പരീക്ഷണവും വിജയമായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.