ലോകത്ത് ആറുലക്ഷം പിന്നിട്ട് കോവിഡ് മരണം
text_fieldsവാഷിങ്ടൺ: ലോകത്ത് കോവിഡ് കേസുകൾ ദിനേന വർദ്ധിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം ഒന്നേമുക്കാൽ കോടിയിലെത്തി. 86 ലക്ഷത്തിലധികമാണ് രോഗ മുക്തരായവരുടെ എണ്ണം.
ലേകാരോഗ്യ സംഘടന കണക്കുപ്രകാരം 24 മണിക്കൂറിനിടെ 2,59,848 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇത് ഏറ്റവും കൂടിയ പ്രതിദിന വർദ്ധനയാണ്. 14,426,151ആണ് ഇതുവരെ ലോകത്ത് ആകെ കോവിഡ് ബാധിതർ. 604,917 ആണ് ആകെ മരണം. 92 ലക്ഷത്തോളം ആളുകളാണ് രോഗ മുക്തരായത്.
യു.എസ്. ബ്രസീൽ, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ ദിനേന കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന കണക്കുകൾ വ്യക്തമാക്കുന്നു.
38 ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള യു.എസ് തന്നെയാണ് ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളിൽ മുന്നിൽ. 1,42,877 ആണ് മരണം. രണ്ടാമതുള്ള ബ്രസീലിൽ 2,075,246 ആണ് കോവിഡ് ബാധിതരുടെ എണ്ണം, മരണം 78, 817. മൂന്നാമതുള്ള ഇന്ത്യയിൽ 1,077,618 ആണ് കോവിഡ് ബാധിതരുടെ എണ്ണം, മരണം 26,816.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.