അഴിമതി: ഈജിപ്തിൽ സീസി വിരുദ്ധ പ്രക്ഷോഭം ശക്തം
text_fieldsകൈറോ: അഴിമതിയും ദാരിദ്ര്യവും മൂലം പൊറുതിമുട്ടിയ ഇൗജിപ്തിലെ ജനക്കൂട്ടം വീണ്ടും തെരുവിൽ. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിക്കെതിരെ തലസ്ഥാന നഗരിയായ കൈേറാ അടക്കം വിവിധ നഗരങ്ങളിൽ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാനുള്ള ആക്ടിവിസ്റ്റുകളുടെ ആഹ്വാനം ഉൾക്കൊണ്ട് നിരവധി പേരാണ് റാലികളിൽ പങ്കാളിയായത്. ജനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ടുകൾ ചെലവാക്കുന്നത് സീസിക്കും അടുപ്പക്കാർക്കും വേണ്ടിയാണെന്ന് വെളിപ്പെടുത്തി സൈനിക കരാറുകാരനും ഇപ്പോൾ വിദേശത്ത് കഴിയുന്നയാളുമായ മുഹമ്മദ് അലി ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത് അനുസരിച്ച് 2019 സെപ്റ്റംബറിൽ ആയിരങ്ങൾ തെരുവിൽ ഇറങ്ങിയിരുന്നു.
ഒരാഴ്ച മുമ്പ് അലി തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. ഒാരോ ദിവസങ്ങളും സമരത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി അലി പറഞ്ഞു. റാലികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രേക്ഷാഭകർ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുൻ സൈനിക ജനറൽ കൂടിയായ സീസിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.