റോഡ്രിഗോ ഷാവ്സ് കോസ്റ്ററീക പ്രസിഡന്റ്
text_fieldsസാൻജോസ്: മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററീകയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർഥിയും മുൻ ധനമന്ത്രിയുമായ റോഡ്രിഗോ ഷാവ്സ് വിജയിച്ചതായി റിപ്പോർട്ട്. രാജ്യത്തെ ഇലക്ടറൽ ട്രൈബ്യൂണൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഫലങ്ങൾ അനുസരിച്ച് 60കാരനായ ഷാവ്സ് 52.9 ശതമാനം വോട്ടുകൾ നേടി. എതിരാളിയായ മുൻ പ്രസിഡന്റ് ജോസ് മരിയ ഫിഗറസ് 47.1 ശതമാനം വോട്ട് നേടി.
പ്രാഥമിക ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രണ്ടാമൂഴം തേടിയ 1994 മുതൽ 1998 വരെ പ്രസിഡന്റായിരുന്ന ഫിഗറസ് തോൽവി സമ്മതിച്ചു. ഏറുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കോസ്റ്ററീകയുടെ പ്രസിഡൻറ് ഫലം പുറത്തുവരുന്നത്. അഴിമതി, കോവിഡ് ഏൽപിച്ച ആഘാതം, മോശം സാമ്പത്തികസ്ഥിതി എന്നിവയാൽ ജനങ്ങൾ നിരാശരാണ്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കാർലോസ് അൽവാറാഡോയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ ഷാവ്സ് ആറുമാസം സാമ്പത്തിക മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായ നയ നിലപാടുകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമാണ് ഷാവ്സിന്റെ വിജയത്തിലേക്കു നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.