അഫ്ഗാൻ വിട്ടത് വേദനയോടെ, തോക്കുകളെ നിശ്ശബ്ദമാക്കാൻ മറ്റൊരു വഴിയുണ്ടായിരുന്നില്ല -ഗനി
text_fieldsഅബൂദബി: അഫ്ഗാൻ വിടാനുണ്ടായ തീരുമാനം അങ്ങേയറ്റം വേദനാജനകമായിരുന്നുവെന്ന് മുൻ പ്രസിഡന്‍റ് അഷ്റഫ് ഗനി. തോക്കുകളെ നിശ്ശബ്ദമാക്കാനും കാബൂളിനേയും അവിടുത്തെ 60 ലക്ഷം ജനങ്ങളേയും രക്ഷിക്കാനും മറ്റൊരു വഴിയുണ്ടായിരുന്നില്ല. രാജ്യം വിടാൻ സുരക്ഷ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു.
അഫ്ഗാനിൽ ജനാധിപത്യ, പരാമാധികാര രാജ്യം കെട്ടിപ്പടുക്കാനാണ് 20 കൊല്ലമായി ജീവിതം ഉഴിഞ്ഞുെവച്ചത്. അഫ്ഗാൻ ജനതയെ കൈവെടിയാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
അഴിമതിയെന്ന രാക്ഷസനെയാണ് ഭരണത്തിൽ തനിക്ക് അനന്തമായി കിട്ടിയത്. അതിനെ തോൽപിക്കുക എളുപ്പമല്ല. നാല് കാറും ഹെലികോപ്ടർ നിറയെ പണവുമായാണ് താൻ നാട് വിട്ടതെന്ന കാബൂളിലെ റഷ്യൻ എംബസി വക്താവിെൻറ ആരോപണം പൂർണമായും വാസ്തവ വിരുദ്ധമാണെന്നും ഗനി പറഞ്ഞു.
താലിബാൻ കാബൂളിലെത്തിയ ദിവസം രാജ്യം വിട്ട ഗനി ഇപ്പോൾ യു.എ.ഇയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.