'ഫണ്ടിങ്ങിന് പരമാവധി ശ്രമിച്ചു, എന്നാൽ അതു മതിയാവില്ല' - യമൻ കൊടും പട്ടിണിയിലേക്കെന്ന മുന്നറിയിപ്പുമായി യു.എൻ വീണ്ടും
text_fieldsസൻആ: യുദ്ധാനന്തര ഭീകരതക്കൊപ്പം കോവിഡ് ഭീതിയും അഭിമുഖീകരിക്കുന്ന യമൻ ജനത കടുത്ത പട്ടിണിയുടെ വക്കിലാണെന്ന് യു.എൻ. രാജ്യത്തെ ഭൂരിഭാഗം വരുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐക്യരാഷട്ര സംഘടന മുന്നറിയിപ്പു നൽകി.
'യമനിൽ കൊടും ദാരിദ്ര്യത്തിലേക്കുള്ള ദിനങ്ങൾ അടുത്തിരിക്കുകയാണ്. ഇക്കാര്യം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. പട്ടിണിയിേലക്ക് നീങ്ങാതിരിക്കാൻ ആവും വിധം ഞങ്ങൾ കാെമ്പയ്ൻ നടത്തി'' യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ലിയു. എഫ്.പി) എക്സിക്യൂട്ടീവ് ഡയരക്ടർ ഡേവിഡ് ബെസ്ലി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യമാണ് യമൻ. 30 മില്ല്യൺ ജനങ്ങളുള്ള ഈ രാജ്യത്ത് 80 ശതമാനം ആളുകളും സഹായം ആവശ്യമുള്ളവരാണെന്നാണ് യു.എൻ കണക്ക് പറയുന്നത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഡബ്ലിയു.എഫ്.പി യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അവതരിപ്പിച്ചു.
കോവിഡ് കാരണം 1.5 ബില്ല്യൺ യു.എസ് ഡോളറാണ് യമനിനെ സഹായിക്കാനായി ഈ വർഷം ലഭിച്ചത്. ഇത് ആവശ്യമുള്ളതിെൻറ പകുതി പോലും ആവില്ല. കഴിഞ്ഞ വർഷം 3 ബില്ല്യൺ യു.എസ് ഡോളർവരെ സഹായം ലഭിച്ചിരുന്നു.
ഒമ്പത് വർഷങ്ങൾക്കു മുമ്പാണ് യമനിെൻറ ഇപ്പോയുള്ള അവസ്ഥക്ക് തുടക്കമായത്. 2011ൽ അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിക്കുകയായിരുന്നു. എന്നാല്‍ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി രാജ്യം നന്നാവുമെന്നു പ്രതീക്ഷ തെറ്റി. 2014ല്‍ അബ്ദുല്ല സാലിഹിെൻറ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കി.
തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായതായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ, സഊദി സഖ്യസേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഇപ്പോഴും അവസാനിക്കാത്ത ഈ യുദ്ധമാണ് യമനെ ദാരിദ്ര്യത്തിെൻറ പടുകുഴിയിലേക്കു തള്ളിയിട്ടത്.
യുദ്ധംമൂലം ആഭ്യന്തര ഭക്ഷണശൃംഖലയാകെ തകര്‍ന്നടിഞ്ഞു. രാജ്യത്തിനു പുറത്തുനിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതിയും പാടേ നിലച്ചു. കോവിഡും കൂടി എത്തിയതോടെയാണ് ദാരിദ്ര്യം കനത്തത്. രാജ്യത്ത് 80 ശതമാനത്തിനുമുകളില്‍ ജനങ്ങളെ നേരിട്ടു ബാധിച്ചു. യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച യമന്‍ തലസ്ഥാന നഗരമായ സന്‍ആ പൂർണമായും തകർന്നിട്ടുണ്ട്.
കുടിവെള്ള വിതരണം താറുമാറായതോടെ മലിന ജലമാണ് മിക്കവരും കുടിക്കുന്നത്.കോവിഡിനു മുമ്പ് കോളറ യമനികളെ പിടികൂടിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം യമനില്‍ രണ്ടുലക്ഷത്തിലധികമായിരുന്നു കോളറ ബാധിതര്‍. രോഗബാധിതരായി മരിച്ചവരില്‍ മുക്കാല്‍ ഭാഗവും കുഞ്ഞുങ്ങളായിരുന്നു.
2015 മുതലാണ് യമനിൽ ആഭ്യന്തര യുദ്ധം ഉച്ചിയിലെത്തുന്നത്. പിന്നീടങ്ങോട്ട് ഇതുവരെ ഒരു ലക്ഷത്തിൽ പരം ആളുകൾ മരിച്ചുവീണു. ആഭ്യന്തരയുദ്ധം രാജ്യപുരോഗതിയെ പട്ടിണിയുടെ മഹാസമുദ്രത്തിലെറിഞ്ഞിഞ്ഞതോടെ, ഒരുനേരത്തെ ഭക്ഷണത്തിനായി ലോകത്തോടു യാചിക്കുകയാണിന്ന് യമന്‍ ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.