'ബാലറ്റ് എണ്ണുന്നതിൽ വഞ്ചനയില്ല' ട്രംപിെൻറ വാദങ്ങളെ തള്ളി വിദഗ്ധർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിെൻറ 'വോട്ടെണ്ണൽ' സംബന്ധിച്ച വാദങ്ങൾ അടിസ്ഥാന രഹിതമെന്ന് വിദഗ്ധർ. ഡോണൾഡ് ട്രംപിെൻറ വാദങ്ങൾക്ക് യാതൊരു തെളിവ് ഇല്ലെന്നും വിദഗ്ധർ 'അൽ ജസീറ'യോട് പറഞ്ഞു.
'ബാലറ്റുകൾ എണ്ണുന്നതിൽ വഞ്ചന കാണിക്കില്ല. തെരഞ്ഞെടുപ്പിൽ ഞങ്ങൾ ചെയ്യുന്നത് ഇതാണ് -ഞങ്ങൾ ബാലറ്റുകൾ എണ്ണുന്നു' - മെക്സികോ സർവകലാശാല ഡയറക്ടർ ലോന്ന അറ്റ്കെസൻ പറഞ്ഞു. വോട്ടെണ്ണൽ സാവധാനവും അധ്വാനവും വേണ്ട ജോലിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ട്രംപിെൻറ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ഒാരോ വോട്ടും എണ്ണുന്നതിനായി കൂടുതൽ സമയം ആവശ്യമായിവരും. അതിലൂടെ അനുചിതമായതെന്തോ നടക്കുന്നുവെന്ന സംശയം ആവശ്യമില്ലെന്നും അവർ പറഞ്ഞു.
മിഷിഗൺ, പെൻസൽവേനിയ, വിസ്കോസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നിർത്തിവെക്കണമെന്ന് ആവശ്യെപ്പട്ട് ട്രംപ് കോടതിയെ സമീപിച്ചിരുന്നു. മിഷിഗണിൽ എണ്ണിതീർത്ത ബാലറ്റുകൾ വീണ്ടും പുനപരിശോധിക്കണമെന്നുമാണ് ട്രംപിെൻറ ആവശ്യം.
ട്രംപിെൻറ വാക്കുകൾ വോട്ടിങ് സംവിധാനത്തിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ആദ്യമായല്ല ഇതെന്നും വിർജീയ സർവകലാശാല പ്രഫസർ മൈക്കിൾ ഗിൽബർട്ട് പറഞ്ഞു. 2016ലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും ട്രംപ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. 30ലക്ഷം വോട്ടുകൾ അനധികൃതമായി രേഖപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. ആരോപണത്തിന് യാതൊരു അടിസ്ഥാനവുമുണ്ടായിരുന്നില്ലെന്നും ഗിൽബർട്ട് അൽ ജസീറയോട് പറഞ്ഞു.
എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ തെളിവില്ലാത്ത ആരോപണങ്ങൾക്ക് റിപ്പബ്ലിക്കൻ നേതാവ് കോവിഡ് 19നെയും ഉയർന്ന വോട്ടിങ് ശതമാനത്തെയും കൂട്ടുപിടിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം രേഖപ്പെടുത്തി. അതോടൊപ്പം മെയിൽ ബാലറ്റ് വോട്ടുകളുടെ എണ്ണവും വർധിച്ചു. അതിനാൽ തന്നെ സാധാരണ വേണ്ടിവരുന്ന സമയേത്തക്കാൾ കൂടുതൽ ആവശ്യമായിവരും. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ജനങ്ങളിൽ ആശങ്ക ഉടലെടുക്കുന്നതും സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
മെയിൽ ബാലറ്റുകളിൽ കൂടുതൽ അനുകൂലം ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു. എല്ലാ മെയിൽ ബാലറ്റ് വോട്ടുകളും എണ്ണിതീർക്കേണ്ടിവരും. കാരണം ചില സംസ്ഥാനങ്ങളിൽ നേരിയ ഭൂരിപക്ഷത്തിലാണ് ട്രംപിെൻറയും ബൈഡെൻറയും പോരാട്ടം -അവർ കൂട്ടിച്ചേർത്തു.
ഇവിടെ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടെന്ന് വിശ്വസിക്കാൻ അതിനുവേണ്ട കാരണങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. വോട്ടെണ്ണാൻ കൂടുതൽ സമയം ആവശ്യമായി വരും. തട്ടിപ്പ് നടന്നുവെന്നു പറയാൻ ആവശ്യമായ തെളിവും ഇവിടെ ഇല്ല. തെരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്ന പറയുന്നതിൽ ഒരു തെളിവുപോലും ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗിൽബർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.