ഗ്ലാസ്ഗോയിൽ കാലാവസ്ഥ വ്യതിയാനം തടയാൻ പുതിയ കരടുമായി രാജ്യങ്ങൾ
text_fieldsഗ്ലാസ്ഗോ: കൽക്കരി ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാനും കാലാവസ്ഥ വ്യതിയാനത്തിനെതിരെ സത്വരനടപടിക്ക് ആഹ്വാനം ചെയ്തും യു.എൻ കാലാവസ്ഥ ഉച്ചകോടിയുടെ(സി.ഒ.പി 26) പുതിയ കരട് പദ്ധതി. വെള്ളിയാഴ്ച അർധരാത്രി നടന്ന മാരത്തൺ ചർച്ചകൾക്കു ശേഷമാണ് ധാരണയിലെത്തിയത്. സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ബ്രിട്ടീഷ് അധികൃതരാണ് ചർച്ചകൾക്ക് അധ്യക്ഷതവഹിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് അവികസിത രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾനൽകുമെന്നറിയിച്ച 10,000കോടി ഡോളറിെൻറ പദ്ധതി നടപ്പാവാത്തതിനെകുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി.
കാലാവസ്ഥ വ്യതിയാനത്തിെൻറ ദൂഷ്യഫലങ്ങൾ അനുഭവിച്ച വികസ്വര രാജ്യങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിമർശനവിധേയമായി. എത്രയും പെട്ടെന്നുതന്നെ കാർബൺ വാതകങ്ങളുടെ തോത് കുറക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും ആവശ്യമുയർന്നു. 2035 ഓടെ കാർബൺ വികിരണം പൂർണമായി കുറക്കാൻ ലക്ഷ്യമിട്ടവർ 2025 ഓടെയും 2040 നകം കുറക്കാമെന്ന് പറഞ്ഞവർ 2030നകവും ലക്ഷ്യം കാണണമെന്നും നിർദേശം വന്നു. നടപടികളെല്ലാം കടലാസിലൊതുങ്ങുന്ന സാഹചര്യത്തിൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിലെത്തിക്കണമെന്ന പാരിസ് ഉച്ചകോടിയുടെ മുഖ്യലക്ഷ്യം പ്രാവർത്തികമാവില്ലെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു.
കാലാവസ്ഥ വ്യതിയാനം തടയാൻ ജനങ്ങൾ ജീവിതസാഹചര്യത്തിൽ മാറ്റം വരുത്തണമെന്നതടക്കം ആശയങ്ങളും പങ്കുവെക്കപ്പെട്ടു. കാർബൺ വാതകത്തിെൻറ തോത് കുറക്കുന്നതിെൻറ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പല രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചു. പുനരുപയോഗ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാൻ ബ്രിട്ടനെപോലുള്ള രാജ്യങ്ങളും തയാറാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.