പൊതുസ്ഥലത്ത് നഗ്നനായി നടക്കാൻ 29കാരന് കോടതിയുടെ അനുമതി
text_fieldsമാഡ്രിഡ്: നഗ്നനായി പൊതുസ്ഥലത്തിറങ്ങി നടന്നതിന് പിടിയിലായി പിഴ ചുമത്തപ്പെട്ടയാൾക്ക് പിന്തുണയുമായി മേൽ കോടതി. സ്പെയിനിലെ അൽദായയിലെ യുവാവിനെയാണ് നേരത്തെ അധികൃതർ പിടികൂടി കോടതിയിൽ ഹാജരാക്കി പിഴ ചുമത്തിയിരുന്നത്. എന്നാലിപ്പോൾ ഇയാൾക്ക് ചുമത്തിയ പിഴ റദ്ദാക്കാൻ വലൻസിയ റീജ്യൻ ഹൈകോടതി ഉത്തരവിട്ടു.
അൽദായയിലെ തെരുവുകളിലൂടെ അലഹാൻഡ്രോ കൊളോമർ എന്ന യുവാവാണ് നഗ്നനായി നടന്നത്. അവർ അശ്ലീലമായ എക്സിബിഷനിസാണ് എന്നിൽ ആരോപിച്ചത്. നഗ്നനായി നടക്കുമ്പോൾ അപമാനത്തേക്കാൾ കൂടുതൽ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പിഴ ഈടാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പിഴ ചുമത്തിയത് തന്‍റെ സ്വാതന്ത്ര്യാവകാശ ലംഘനമാണെന്നും ഇദ്ദേഹം വാദിച്ചു.
1988 മുതൽ സ്പെയിനിൽ പൊതുസ്ഥലത്തെ നഗ്നത നിയമവിധേയമാണ്. ആർക്കും തെരുവിലൂടെ നഗ്നരായി നടക്കാം. അറസ്റ്റ് ഉണ്ടാവില്ല. എന്നാൽ വല്ലാഡോലിഡ്, ബാഴ്സലോണ പോലെയുള്ള ചില പ്രദേശങ്ങളിൽ നഗ്നത നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അൽദായയിൽ നഗ്നത നിരോധിക്കുന്ന നിയമമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അലഹാൻഡ്രോയുടെ പെരുമാറ്റം പൗര സുരക്ഷയിലോ പൊതുക്രമത്തിലോ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.