ഇസ്കോൺ നിരോധന ഹരജി കോടതി തള്ളി
text_fieldsധാക്ക: ഹിന്ദു സമുദായ നേതാവ് അറസ്റ്റിലായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അഭിഭാഷകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് (ഇസ്കോൺ) നിരോധിക്കണമെന്ന ആവശ്യം തള്ളി ഹൈകോടതി. സംഘടനയുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ ഹരജിയാണ് കോടതി തള്ളിയതെന്ന് ബംഗ്ലാദേശിലെ ഡെയ്ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, അഭിഭാഷകനായ സെയ്ഫുൽ ഇസ്ലാം അലിഫിന്റെ കൊലപാതകവും ഇസ്കോണിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തതായും 33 പേരെ അറസ്റ്റ് ചെയ്തതായും ജസ്റ്റിസ് ഫറ മഹ്ബൂബ്, ജസ്റ്റിസ് ദേബാശിഷ് റോയ് ചൗധരി എന്നിവരടങ്ങിയ ബെഞ്ചിനെ അറ്റോർണി ജനറൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.