ട്രംപിെൻറ എച്ച്-വൺ ബി വിസ ഭേദഗതി കോടതി തടഞ്ഞു; ഇന്ത്യക്കാർക്ക് ആശ്വാസം
text_fieldsവാഷിങ്ടൺ: യു.എസ് കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന ട്രംപ് ഭരണകൂടത്തിെൻറ രണ്ട് 'എച്ച്-വൺ ബി' വിസ നിയന്ത്രണങ്ങൾ കോടതി തടഞ്ഞു. ഇത് പതിനായിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകൾക്ക് ആശ്വാസമാകും. സാങ്കേതിക മികവുവേണ്ട തൊഴിൽമേഖലകളിൽ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുതകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്-വൺ ബി. പ്രതിവർഷം 85,000 എച്ച്-വൺ ബി വിസകൾ വരെ അമേരിക്ക അനുവദിക്കാറുണ്ട്. ഈ വിസക്കാരിൽ ഏറിയ പങ്കും ഇന്ത്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
എച്ച്-വൺ ബി വിസക്കാർക്ക് കൂടുതൽ വേതനം നൽകണമെന്ന വ്യവസ്ഥയാണ് കാലിേഫാർണിയ നോർത്ത് ഡിസ്ട്രിക്ട് ജഡ്ജി തടഞ്ഞത്.
യോഗ്യത സംബന്ധിച്ച നിബന്ധന ഭേദഗതിയും തടഞ്ഞു. ഇതോടെ ഡിസംബർ ഏഴുമുതൽ നിലവിൽ വരാനിരുന്ന തൊഴിൽ സംബന്ധിച്ച 'ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തി'െൻറ നിയമം അസാധുവായി.
വേതനം സംബന്ധിച്ച തൊഴിൽ വകുപ്പിെൻറ നിയമവും (ഇത് ഒക്ടോബർ മുതൽ പ്രാബല്യത്തിലുണ്ട്) ഇല്ലാതായി. കോവിഡ് മഹാമാരി രാജ്യത്തിെൻറ ആരോഗ്യ മേഖലയെയും പൗരന്മാരുടെ ധനകാര്യ സ്ഥിതിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും പുതിയ നിയന്ത്രണങ്ങൾ ഈ സാഹചര്യത്തിൽ ഒട്ടും ആശാസ്യമല്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.