കലാപക്കേസ്: ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsലാഹോർ: 2023 മേയ് ഒമ്പതിലെ മൂന്ന് കലാപക്കേസുകളിൽ മുൻകൂർ ജാമ്യം തേടി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകിയ ഹരജി പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി തള്ളി. ജിന്ന ഹൗസ്, അസ്കാരി ടവർ, ലാഹോർ കോർപ്സ് കമാൻഡർ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പ്രേരിപ്പിച്ചെന്ന കുറ്റമാണ് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് സ്ഥാപകനായ ഇമ്രാനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, ജാമ്യാപേക്ഷ തള്ളിയത് ഇമ്രാൻ ഖാനെ കൂടുതൽ കാലം ജയിലിൽ അടക്കാനുള്ള തന്ത്രമാണെന്ന് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടി വക്താവ് റഊഫ് ഹസൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇമ്രാനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഒരു കോടതിയിലും തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കേസിൽ അറസ്റ്റിലായ ഇമ്രാൻ, കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. 200ലധികം കേസുകളിലാണ് പ്രതി ചേർത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.