കോവിഡിനെ പിടിച്ചുകെട്ടാനാകും, ധാരാവി മികച്ച മാതൃക -ലോകാരോഗ്യ സംഘടന തലവൻ
text_fieldsജനീവ: കോവിഡ് 19 വ്യാപനം തീവ്രമാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം. ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മഹാമാരിയുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുെമന്നതിെൻറ ഉദാഹരണമാെണന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറാഴ്ചക്കുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനയുണ്ടായി. എങ്കിലും ഈ രാജ്യങ്ങളും പ്രദേശങ്ങളും കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃക സൃഷ്ടിച്ചു. അതുപോലെ മറ്റു സ്ഥലങ്ങളിലും കോവിഡിനെ പ്രതിരോധിക്കാൻ കഴിയും -അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം ഒഴിവാക്കാൻ ഈ സ്ഥലങ്ങൾ ശ്രദ്ധിച്ചു. പരിശോധന, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, നിരീക്ഷണം, ചികിത്സ തുടങ്ങിയവയിലൂടെ രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള സാധ്യത ഇവിടങ്ങളിൽ ഒഴിവാക്കി. ലോകരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഏകദേശം 5,55,000പേരാണ് മരിച്ചത്. 1.23 കോടി ജനങ്ങൾക്ക് കോവിഡ് ബാധിച്ചു. നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. ദേശീയ ഐക്യവും ആഗോളതലത്തിലെ കൂട്ടായ്മയും മുൻനിർത്തിയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോംവഴിയെന്നും അദാനോം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.