സമുദ്ര വിഭവങ്ങളിൽ കൊറോണ വൈറസ് സാന്നിധ്യം; ആറു ഇന്ത്യൻ കമ്പനികളിൽനിന്ന് ഇറക്കുമതി നിരോധിച്ച് ചൈന
text_fieldsബെയ്ജിങ്: കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആറു ഇന്ത്യൻ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായി ചൈനീസ് കസ്റ്റംസ് അറിയിക്കുകയായിരുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
ആറു ഇന്ത്യന്‍ കമ്പനികളിൽനിന്ന് സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറിസന്‍റെ വ്യാപനം രാജ്യത്ത് വൻതോതിൽ നിയന്ത്രിച്ചിരുന്നു. എന്നാൽ, വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.