കൊറോണ മരണ നിരക്കിൽ അത്ര 'ഭീകരനല്ല' ; വ്യാപനശേഷിയിൽ മുമ്പൻ
text_fieldsജനീവ: മഹാമാരിയായ കൊറോണ ബാധിച്ചാൽ പിന്നെ സാധാരണജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടോ? ബാധിച്ചവരെല്ലാ ം ഗുരുതരാവസ്ഥയിലാണോ? സർവത്ര സംശയങ്ങളാണ് മിക്കവർക്കും.
എന്നാൽ അറിയുക, സംഭവം മഹാമാരിയാണെങ്കിലും നിപ്പയേ ാ വസൂരിയോ പോലെ ഗുരുതരമായ രോഗാവസ്ഥയല്ല ഇത്. പക്ഷേ, വ്യാപന ശേഷി വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ ഈ കണക ്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
എത്ര പേർക്ക് ബാധിച്ചു? എത്രപേർ മരിച്ചു?
മാർച്ച് 26 വ്യാഴാഴ്ച വരെ 4,87,452 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 22,028 പേർ മരണപ്പെട്ടു. അതായത് 4.51 ശതമാനംമാത്രം.
കുറേപേർക്ക് രോഗം ഭേദമായോ?
4.87 ലക്ഷം രോഗികളിൽ 1.39 ലക്ഷം പേരുടെ രോഗം മാറി. അതായത്, 24.12 ശതമാനം പേരും സുഖം പ്രാപിച്ചു. ബാക്കിയുള്ളവരിൽ 2 ലക്ഷത്തോളം പേർക്ക് കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അവർക്കും ഉടൻ ഭേദമാകുമെന്നാണ് പ്രതീക്ഷ.
ബാക്കിയുള്ളവരെല്ലാം ഗുരുതരാവസ്ഥയിലാണോ?
അല്ലേയല്ല. അസുഖം ഭേദമായവരെ മാറ്റിനിർത്തിയാൽ നിലവിൽ 3.47 ലക്ഷം രോഗികളാണ് ലോകത്തുള്ളത്. ഇവരിൽ 3.30 ലക്ഷം (95%) പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 17,709 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിലുള്ളത്. ഇവർ മൊത്തം രോഗികളുടെ അഞ്ച് ശതമാനത്തോളം വരും.
കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ കണക്കാണ് ഏറെ ആശ്വാസകരം. 81285 പേർക്ക് രോഗം ബാധിച്ച ഇവിടെ 74,051പേർക്കും ഭേദമായി. ഇനി 3947 രോഗികളാണ് ചികിത്സയിലുള്ളത്. ഇവരിൽ 2700 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അപ്പോൾ പിന്നെ പേടിക്കേണ്ടതില്ല, അല്ലേ?
പേടിക്കേണ്ട. പക്ഷേ, രോഗം പകരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണം. കാരണം, അതിവേഗം പടർന്നുപിടിക്കുകയാണ് ഈ മഹാമാരി. കൃത്യമായ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നമ്മുടെ ആശുപത്രികളെല്ലാം നിറഞ്ഞുകവിയുകയാണ്. ഡോക്ടർമാരും നഴ്സുമാരുമെല്ലാം വിശ്രമമില്ലാതെ തളർന്നിരിക്കുന്നു. മാത്രമല്ല, രോഗം ബാധിച്ച് മരണപ്പെടുന്ന ആ 4.51 ശതമാനം പേർ നമ്മളാരുമാകാം.
അതിനാൽ, വീട്ടിലിരിക്കുക. ശുചിത്വം പാലിക്കുക. രോഗം പകരാതെ സൂക്ഷിക്കുക. അതുമാത്രമാണ് പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.