യു.എസിൽ ലോക്ഡൗൺ പിൻവലിക്കാനൊരുങ്ങി ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ്-19 മൂലം യു.എസിൽ ആളുകൾ പിടഞ്ഞുമരിക്കുേമ്പാഴും ലോക്ഡൗൺ പിൻവലിക്കാൻ ധൃതി കൂട്ടി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. രാജ്യം അടച്ചുപൂട്ടുന്നത് സാമ്പത്തികപരമായി വൻ തകർച്ചയിലേക്കു നയിക്കുമെന്ന് കണ്ടാണ് ട് രംപിെൻറ ധൃതി കൂട്ടൽ. ലോകം മുഴുവൻ കോവിഡിനെ നേരിടാൻ വേണ്ട നടപടികളെല്ലാം ചെയ്യുേമ്പാഴാണ് ട്രംപിെൻറ നീ ക്കം. യു.എസിലെ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകൾക്ക് ട്രംപിന് പുല്ലുവിലയാണ്.
നേരത്തേ ബ്രസീൽ പ്രസിഡൻ റ് ജയ്ർ ബൊൽസൊനാരോയും ഇതേ പോലെ പ്രസ്താവന നടത്തിയിരുന്നു. ലോക്ഡൗണിനു പകരം രോഗബാധിതരെ പരിചരിക്കാൻ ആവശ് യമുള്ള അയക്കാനാണ് നിർശേം.
ട്രംപിനെതിരെ ശതകോടീശ്വരൻ ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട ്. ലോക്ഡൗൺ അവസാനിപ്പിക്കാനുള്ള തീരുമാനം നിരുത്തരവാദപരം എന്നായിരുന്നു ഗേറ്റ്സിെൻറ അഭിപ്രായം. ലോക്ഡ ൗൺ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും. എന്നാൽ കോവിഡിനെ നേരിടാൻ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ശനിയാഴ്ച രാത്രിയാണ് ലോക്ഡൗൺ പിൻവലിക്കുമെന്ന് ട്വിറ്ററിലൂടെ ട്രംപ് പ്രഖ്യാപിച്ചത്. പകരം ന്യൂയോർക്, കണക്ടിക്കുട്ട്, ന്യൂജഴ്സി തുടങ്ങി കോവിഡ് ഏറ്റവും നാശംവിതച്ച സംസ്ഥാനങ്ങളിലേക്ക് യാത്രവിലക്ക് ശക്തമാക്കുമെന്നും പ്രസ്താവിച്ചു. യു.എസിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത്. മരണം 2000 കടന്നിരിക്കയാണ്.
അതിനിടെ, ട്രംപിെൻറ നിർദേശം അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് ന്യൂയോർക് ഗവർണർ ആൻഡ്ര്യൂ കുവോമോ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ കോവിഡിനെ ചെറുത്തു തോൽപിക്കാൻ വീട്ടിൽ തന്നെ കഴിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങൾക്ക് കത്തെഴുതി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ് ബോറിസ്.
കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികൾ അദ്ദേഹം കത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. യു.കെയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1228 ആയി. 17000ത്തിൽ പരം ആളുകൾക്ക് വൈറസ് ബാധിച്ചു.
ഇറ്റലിയിൽ മരണം 10,000കവിഞ്ഞിരിക്കയാണ്. ഇതു വരെ 51 ഡോക്ടർമാരാണ് മരിച്ചത്. കോവിഡ് തടയാൻ സർക്കാർ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നില്ലെന്നവിമർശനങ്ങളെ ഇറ്റാലിയൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി തള്ളി. സർക്കാർ അടിയന്തരമായി എല്ലാം ചെയ്യുന്നുണ്ട്.-അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് വിശക്കുന്നു
ഇറ്റലിയിലെ സിസിലിയിൽ വിശപ്പ് സഹിക്കാൻ കഴിയാതെ ആളുകൾ സൂപ്പർമാർക്കറ്റുകൾ കൊള്ളയടിച്ചു. തുടർന്ന് പൊലീസ് ലാത്തിയും തോക്കും ഉപയോഗിച്ച് ആളുകളെ നേരിടുകയായിരുന്നു. കടകളിലെത്തിയ ആളുകൾ കൈയിൽ പണമില്ലെന്നും വിശപ്പുമാറ്റാൻ സാധനങ്ങൾ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചില കടകളിൽ നിന്ന് ആളുകൾ നിർബന്ധപൂർവം സാധനങ്ങൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. മാർച്ച് 12 മുതൽ മുതൽ രാജ്യം മുഴുവൻ സമ്പൂർണ അടച്ചുപൂട്ടലിലാണ്.
ബ്രിട്ടനിൽ ജൂൺ അവസാനം വരെ ലോക്ഡൗൺ തുടരാനാണ് തീരുമാനം. സ്പെയിനിൽ മരണം 6528 ആയ സാഹചര്യത്തിൽ ലോക്ഡൗൺ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു. അത്യാവശ്യമല്ലാത്ത ജീവനക്കാർ ഒഴികെയുള്ളവർ രണ്ടാഴ്ചത്തേക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം. 24 മണിക്കൂറിനിടെ 834 മരണമാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തത്.
ട്രൂഡോയുടെ ഭാര്യ സുഖംപ്രാപിച്ചു
കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറി ട്രൂഡോ സുഖം പ്രാപിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെ സോഫിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒാട്ടവ പബ്ലിക് ഹെൽത്ത് വിഭാഗവും സോഫിയുടെ ഡോക്ടറും ഈ വിവരം സ്ഥിരീകരിച്ചു. മാർച്ച് 12നാണ് ഭാര്യക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന വാർത്ത പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറത്തുവിട്ടത്. തുടർന്ന് ട്രൂഡോയും മൂന്നു കുട്ടികളും സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ട്രൂഡോക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻ കരുതലിെൻറ ഭാഗമായി പൊതു സമ്പർക്കമൊഴിവാക്കി ഐസൊലേഷൻ തെരഞ്ഞെടുക്കുകയായിരുന്നു.
െഎസൊലേഷനിൽ ഹാപ്പി ബർത്ഡേ
ലോകത്തെ ഏറ്റവും പ്രായമുള്ള പുരുഷന് ഐസൊലേഷനിൽ 112ാം ജന്മദിനം. എൻജിനീയറും അധ്യാപകനുമായിരുന്ന ബോബ് വെയിങ്ടൻ ബ്രിട്ടനിലെ വീട്ടിൽ ഐസൊലേഷനിലാണ്. അത്കൊണ്ട് 112ാം ജന്മദിനം ആഘോഷങ്ങളില്ലാതെ കടന്നുപോയി.
പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
യു.എസിൽ കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. ആഗോള മഹാമാരി ബാധിച്ച് ശിശു മരിക്കുന്നത് ഇതാദ്യമായാണ്. യു.എസിലെ ഷികാഗോയിലാണ് സംഭവം. കുഞ്ഞിന് കോവിഡ് -19 പോസിറ്റിവായിരുന്നു.
മരണകാരണം കോവിഡ് തന്നെയാണോ എന്നുറപ്പിക്കാൻ അന്വേഷണം നടത്തുമെന്ന് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ അറിയിച്ചു. കുഞ്ഞുങ്ങളിൽ കോവിഡ് രോഗ ബാധ അപൂർവമായി മാത്രമേ മൂർച്ഛിക്കാറുള്ളൂവെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.