ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച് ചരിത്രമായ വില്യം ഷേക്സ്പിയർ വിടവാങ്ങി
text_fieldsലണ്ടൻ: സാഹിത്യലോകത്തെ മുടിചൂടാ മന്നനായ വില്യം ഷേക്സ്പിയർ എന്ന അതികായെൻറ പേര് വീണ്ടും ചരിത്രത്തിലെത്തിച്ച അയൽ നാട്ടുകാരനായ മറ്റൊരു ഷേക്സ്പിയർ വിടവാങ്ങി. ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച പുരുഷൻ എന്ന റെക്കോഡുമായാണ് വില്യം ബിൽ ഷേക്സ്പിയർ 81ാം വയസ്സിൽ അന്തരിച്ചത്.
നാടകകൃത്തായ ഷേക്സ്പിയറുടെ നാട്ടിൽനിന്ന് 20 മൈൽ അകലെ വാർവിക്ഷയർ താമസക്കാരനായ ഇദ്ദേഹം അന്ന് ഫൈസർ വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. മസ്തിഷ്കാഘാതമാണ് മരണ കാരണം.
കഴിഞ്ഞ ഡിഡംബർ എട്ടിനായിരുന്നു കവൻററി യൂനിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് ഇദ്ദേഹം വാക്സിൻ സ്വീകരിച്ചിരുന്നത്. കുത്തിെവപ്പ് ആഗോള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 91കാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു ആദ്യ വാക്സിൻ സ്വീകരിച്ചത്. ഇവർക്കു തൊട്ടുപിറകെ ഷേക്സ്പിയറും വാക്സിനെടുത്തു.
റോൾസ് റോയ്സ് കമ്പനി ജീവനക്കാരനും പാരിഷ് കൗൺസിലറുമായിരുന്നു. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ അദ്ദേഹം സംഗീത പ്രിയനുമായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.