കൊവാക്സിന് അംഗീകാരം നൽകി ഹോങ്കോങും വിയറ്റ്നാമും
text_fieldsഹനോയി/ ഹോങ്കോങ്: ഇന്ത്യയുടെ തദ്ദേശിയ കോവിഡ് വാക്സിനായ കൊവാക്സിന് ഹോങ്കോങും വിയറ്റ്നാമും അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി. ലോകാരോഗ്യ സംഘടന കോവാക്സിന് നേരത്തെ അനുമതി നൽകിയിരുന്നു.
വിയറ്റ്നാം അംഗീകാരം നൽകുന്ന ഒൻപതാമത്തെ കോവിഡ് വാക്സിനാണ് കൊവാക്സിൻ. അതേസമയം, കൊവാക്സിൻ ഉൾപ്പടെ 14 വാക്സീനുകൾക്കാണ് ഹോങ്കോങ് ഇതുവരെ അംഗീകാരം നൽകിയത്.
ഇന്ത്യൻ നിർമിത വാക്സിനുകളായ കോവിഷീൽഡിനും കൊവാക്സിനും ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും നൽകിയതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു.
കോവാക്സിൻ കുട്ടികളിൽ ഫലപ്രദമാണെന്നും അടിയന്തിര ഉപയോഗത്തിന് അനുമതി നൽകണമെന്നും അവശ്യപ്പെട്ട് ഭാരത് ബയോടെകിൻറെ അമേരിക്കൻ പ്രതിനിധികൾ അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ 2നും 18നും ഇടയിൽ പ്രായമുള്ള 526 കുട്ടികളിൽ ഭാരത് ബയോടെക് നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൻറെ അടിസ്ഥാനത്തിലാണ് അപേക്ഷ സമ്മർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.