കൊറോണ വൈറസ് ലാബിൽ നിന്ന് ചോർന്നതാണോയെന്നതിൽ കൂടുതൽ പരിശോധന നടത്തണമെന്ന് ശാസ്ത്രജ്ഞർ
text_fieldsവാഷിങ്ടൺ: കൊറോണ വൈറസിെൻറ ഉദ്ഭവത്തെ കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കേ അത് ലാബിൽ നിന്ന് ചോർന്നതാണെന്ന വാദത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന് ശാസ്ത്രജ്ഞർ. വൈറസിെൻറ ഉദ്ഭവത്തെ കുറിച്ച് വിശദമായ പരിശോധന വേണമെന്ന് 18 ശാസ്ത്രജ്ഞരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ക്ലിനിക്കൽ ബയോളജിസ്റ്റായ രവീന്ദ്ര ഗുപ്തയും ഹച്ചിസൺ കാൻസർ റിസേർച്ച് സെൻററിൽ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ജെസി ബ്ലൂമും ഇവരിൽ ഉൾപ്പെടും.
കൊറോണ വൈറസ് അബദ്ധത്തിൽ ലാബിൽ നിന്ന് പുറത്ത് വന്നതാകാൻ സാധ്യതയുണ്ടെന്ന വാദങ്ങൾ നില നിൽക്കുന്നുണ്ട്. ഇത് തള്ളിക്കളയാൻ സാധിക്കില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇതേ കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണം. ജേണൽ ഓഫ് സയൻസിനെഴുതിയ കത്തിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസിെൻറ ഉദ്ഭവത്തെ കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്ന് ലോകാരോഗ്യ സംഘടന പഠനം നടത്തിയിരുന്നു. വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും ജീവി വഴി വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. വൈറസ് ചോർന്നതാണെന്ന വാദം സംഘടന അന്ന് തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.