കോവിഡ്: വിദേശത്ത് നിന്ന് മടങ്ങുന്നവർക്ക് ശ്രീലങ്ക നിയന്ത്രണം ഏർപ്പെടുത്തിയേക്കാം
text_fieldsകൊളംബോ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ശ്രീലങ്ക നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തുന്നവരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണം നടപ്പാക്കാൻ ശ്രീലങ്കൻ ഭരണകൂടം നീക്കമാരംഭിച്ചത്.
ഈ മാസം മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 15 ശതമാനം കോവിഡ് കേസുകൾ വിദേശത്ത് നിന്ന് എത്തിയവരിലാണെന്ന് എപ്പിഡമോളജി യൂനിറ്റ് ഡയറക്ടർ ഡോ. സുദാത് സമരവീര പറഞ്ഞു. വൈറസിന്‍റെ കൂടുതൽ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും സമരവീര വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച 52,710 പേരിൽ 1,593 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് ശ്രീലങ്കയിൽ എത്തിയവരാണ്. ഏപ്രിലിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത 3480 പേരിൽ 538 പേർ വിദേശത്ത് നിന്നുള്ളവരാണ്. പശ്ചിമേഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്നും സമരവീര വ്യക്തമാക്കി.
രാജ്യത്ത് 96,000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 615 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.