യു.കെയിൽ കോവിഡ് ബാധിച്ച് കോമയിലായ ഇന്ത്യൻ വംശജക്ക് അത്ഭുത തിരിച്ചുവരവ്
text_fieldsന്യൂഡൽഹി: യു.കെയിൽ കോവിഡ് ബാധിച്ച് കോമയിലായിരുന്ന ഇന്ത്യൻ വംശജയായ ഡോക്ടർക്ക് അത്ഭുത തിരിച്ചുവരവ്. 40കാരിയായ ഡോ. അനുഷ ഗുപ്തയാണ് അബോധാവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. രണ്ടുമാസമാണ് ഇവർ കോമയിൽ കഴിഞ്ഞത്.
എക്സ്ട്ര കോർപറൽ മെബ്രയ്ൻ ഒാക്സിജെനേഷൻ മെഷിനിെൻറ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. 35 ദിവസത്തോളം ഇവർ മെഷീനിെൻറ സഹായത്തോടെ ആശുപത്രിയിൽ കഴിഞ്ഞു. ആരോഗ്യനില ഏറ്റവും വഷളായവരെ ഘടിപ്പിക്കുന്ന മെഷീനാണ് ഇ.സി.എം.ഒ.
കഴിഞ്ഞവർഷം മാർച്ചിൽ 40ാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ആഴ്ചകൾക്കകമാണ് അനുഷക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പെട്ടന്നുതന്നെ ആരോഗ്യനില വഷളാകുകയും ഒാക്സിജെൻറ അളവ് 80ൽ താഴെയാകുകയുമായിരുന്നു.
'വളരെയധികം ക്ഷീണിതയായിരുന്നു. ആരോഗ്യനില വഷളായി. ഒരു ഐ.സി.യു കൺസൽട്ടൻറ് എെൻറ അടുത്തെത്തുകയും വെൻറിലേറ്ററിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ തന്നെ ഭർത്താവിനെ വിളിച്ച് മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. 18 മാസം മാത്രം പ്രായമാണ് മകൾക്ക്. അതിനുശേഷം എന്നെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഇ.സി.എം.ഒയിലേക്കും' -ഡോക്ടർ പറഞ്ഞു.
മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ 150 ദിവസമാണ് അനുഷ ചികിത്സയിൽ കഴിഞ്ഞത്. ഇപ്പോൾ നിൽക്കാനും നടക്കാനും പഠിക്കുകയാണ് അനുഷ. ഒാരോ ഘട്ടത്തിലും തെൻറ ഭർത്താവും മകളും ഒപ്പം നിന്നതായി അനുഷ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.