20 മിനിറ്റിനകം കോവിഡ് ആൻറിബോഡി കണ്ടെത്താം; പുതിയ സ്രവ പരിശോധന രീതി വികസിപ്പിച്ച് ഗവേഷകർ
text_fieldsലോസ് ആഞ്ജലസ്: ശരീരത്തിലെ കോവിഡ് ആൻറി ബോഡിയുടെ അളവ് 20 മിനിറ്റിനകം കൃത്യവും വിശ്വസനീയവുമായ രീതിയിൽ കണ്ടെത്താവുന്ന സ്രവ പരിശോധന രീതി വികസിപ്പിച്ച് ഗവേഷകർ. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ബി.എൽ.ഐ-ഐ.എസ്.എ (ബയോെലയർ ഇൻറർഫെറോമെട്രി ഇമ്യൂണോസോർബൻറ് അസെ) എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്രവപരിശോധന സംവിധാനം വികസിപ്പിച്ചത്.
കോവിഡ് രോഗികളുടെ ശരീരത്തിലെ ആൻറിബോഡിയുടെ അളവ് കണ്ടെത്താനുള്ള നിലവിലെ രീതിയായ 'എൈലസ' ടെസ്റ്റിനെ അപേക്ഷിച്ച് ഒട്ടും സങ്കീർണമല്ലാത്തതും വേഗത്തിലുമുള്ള പരിശോധന രീതിയാണിതെന്ന് മെഡിക്കൽ ജേണലായ സയൻറിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകർ അവകാശപ്പെടുന്നു.
നിലവിലെ രീതിയായ 'എൈലസ' സങ്കീർണമായ ലബോറട്ടറി പ്രക്രിയയാണ്. അതു പ്രവർത്തിപ്പിക്കാൻ നാലു മുതൽ ആറു മണിക്കൂർ വരെ എടുക്കും. മാത്രമല്ല, ശരീരത്തിലെ ആൻറിബോഡിയുടെ ശക്തി എത്രത്തോളമുണ്ടെന്ന സൂചന ഫലങ്ങളാണ് ഇവ നൽകുക. എന്നാൽ, ബി.എൽ.ഐ-ഐ.എസ്.എ ശരീരത്തിലെ ആൻറിബോഡിയുടെ അളവ് കൃത്യമായി നിർണയിക്കുമെന്ന് കാലിഫോർണിയ സർവകലാശാല അസോസിയേറ്റ് പ്രഫസർ റെബേക്ക ഡുബോയിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.