ആദ്യ 100 ദിനത്തിൽ 10 കോടി പേർക്ക് വാക്സിൻ നൽകാൻ ബൈഡൻ
text_fieldsവാഷിങ്ടൺ: ഭരണമേറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ 10 കോടി പേർക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ജനുവരി 20നാണ് യു.എസ് പ്രസിഡൻറായി ബൈഡൻ അധികാരമേൽക്കുക. ഇനി ഒരു 100 ദിവസം കൂടി അമേരിക്ക മാസ്ക് അണിയേണ്ടി വരുമെന്ന സൂചന ബൈഡൻ നൽകിയിരുന്നു. പുതിയ ആരോഗ്യസംഘത്തെ നിയമിച്ചതിന് ശേഷമായിരുന്നു ബൈഡൻെറ പ്രഖ്യാപനം.
ഫൈസറിൻെറ വാക്സിന് അടുത്ത ദിവസങ്ങളിൽ തന്നെ യു.എസ് അംഗീകാരം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതിനിടെയാണ് 100 ദിവസത്തിനിടയിൽ 10 കോടി പേർക്ക് വാക്സിൻ വിതരണത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന വാർത്തകളും വരുന്നത്.
യു.എസിൽ ഇതുവരെ ഒന്നരകോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 285,000 പേർ രോഗംബാധിച്ച് മരിക്കുകയും ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പ് തുടർന്ന് യു.എസിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.