Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ കോവിഡ്​...

ലോകത്ത്​ കോവിഡ്​ ബാധിതർ 99 ലക്ഷം കടന്നു

text_fields
bookmark_border
ലോകത്ത്​ കോവിഡ്​ ബാധിതർ 99 ലക്ഷം കടന്നു
cancel

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിതർ 99 ലക്ഷം കടന്നു. 99,09,965 പേർക്കാണ്​ ഇതുവരെ രോഗം സ്ഥിരീകരിച്ചത്​. മരണം 4,96,991 ആയി. 53,60,766 പേർ ഇതിനോടകം രോഗം ഭേദമായി വീടണഞ്ഞു. നിലവിൽ 40,52,208 പേർ ചികിത്സയിലാണ്​.

യു.എസിലാണ്​ കോവിഡ്​ അതിരൂക്ഷമായി പിടിമുറുക്കിയത്​. 25,52,956 പേർക്കാണ്​ ഇവിടെ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 10,68,703 പേർ രോഗമുക്തി നേടി. 13,56,613 പേർ ചികിത്സയിൽ തുടരുകയാണ്​. 1,27,640 പേർ മരണത്തിന്​ കീഴടങ്ങി.

ബ്രസീലിലും സ്ഥിതി മറിച്ചല്ല. 12,80,054 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 56,109 പേർ മരിച്ചു. 6,97,526 പേർ രോഗമുക്തരായി. 5,26,419 പേർ ചികിത്സയിലാണ്​.

റഷ്യയിൽ 6,20,794 പേർക്കാണ്​​ കോവിഡ്​ ബാധിച്ചത്. ഇതിൽ 3,84,152 പേർ രോഗമുക്തരായി. 8,781 പേർ മരണത്തിന്​ കീഴടങ്ങി.​ 2,27,861 പേർ ചികിത്സയിൽ തുടരുകയാണ്​.

ഇന്ത്യയിൽ കോവിഡ്​ ബാധിതർ അഞ്ച്​ ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 17,296 പുതിയ കോവിഡ്​ കേസുകളാണ് രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതുവരെയുള്ള പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്​. തുടർച്ചയായി ഏഴു ദിവസം പ്രതിദിനം 14,000ത്തിലധികം ആളുകൾക്കാണ്​ രാജ്യത്ത്​ വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്​. പുതുതായി 407 പേർ കൂടി മരിച്ചതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയവരുടെ എണ്ണം 15,301 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscorona virus​Covid 19
Next Story