യു.എസിൽ 'ഡെൽറ്റ' പടരുന്നു; ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 6 മാസത്തെ ഉയർന്ന നിരക്കിൽ
text_fieldsചിത്രം: REUTERS
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം.
രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികൾ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക് ഓട്ടോ ഷോ അധികൃതർ റദ്ദാക്കി. ലൂസിയാനയിൽ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റ് തുടർച്ചയായി രണ്ടാംവർഷവും ഉപേക്ഷിച്ചു.
ഫ്ലോറിഡയടക്കം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കണോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഡെൽറ്റ വകഭേദം ആൽഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാൽ മാസ്ക് നിർബന്ധമാക്കണമെന്നാണ് വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.