ചൈനയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsബീജിംഗ്: ഒരിടവേളക്ക് ശേഷം ചൈനയിൽ നടന്ന കോവിഡ് കൂട്ടപ്പരിശോധനയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന. ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതതോടെയാണ് വീണ്ടും കൂട്ടപ്പരിശോധന ആരംഭിച്ചത്.
പ്രാദേശികമായി 71 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങളുടെ ഭാഗമായി വേനൽക്കാല അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളെ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിൽ രോഗം നിയന്ത്രിച്ച ചൈന കോവിഡ് പ്രതിരോധത്തിൽ വളരെ മുന്നിലാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായും അവകാശപ്പെട്ടിരുന്നു.
വുഹാനിൽ കുടിയേറ്റ തൊഴിലാളികളിൽ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാസങ്ങൾക്ക് ശേഷം വീണ്ടും ചൈന പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ചു. ബീജിംഗ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ദശലക്ഷക്കണക്കിനാളുകളെയാണ് കോവിഡ് പരിശോധനക്ക് രാജ്യം വിധേയമാക്കിയത്. റസിഡൻഷ്യൽ മേഖലകളായി തിരിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.സമ്പർക്കമുള്ളവരെ നിർബന്ധിത ക്വാറന്റീനിലാക്കിയും കോവിഡ് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.